സാന്റിയാഗോ: (www.kvartha.com) ചിലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2 പേര്‍ വെടിയേറ്റ് മരിച്ചു. ഹോളിവുഡ് സിനിമകളെ പോലും അതിശയിപ്പിക്കുന്ന ഒരു കവര്‍ചാ ശ്രമത്തിനിടെയാണ് സംഭവം. മരിച്ചവരില്‍ ഒരാള്‍ കൊള്ളസംഘത്തിലെ ആളും മറ്റേയാള്‍ സുരക്ഷാ ഉദ്യാഗസ്ഥനുമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ചിലിയിലെ ഏറ്റവും വലിയ വിമാനത്താവളമായ സാന്റിയാഗോയിലെ അര്‍തുറോ മെറിനോ ബെനിറ്റസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. എയര്‍പോര്‍ടില്‍ വച്ച് ലാറ്റം എയര്‍ലൈന്‍സിന്റെ വിമാനത്തിന് താഴെ നിന്ന് ചിലിയിലെ ഡിജിഎസി ഏവിയേഷന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും കൊള്ളക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഏതാണ്ട് 12 ഓളം ആയുധാധാരികള്‍ വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കടക്കുകയും കവര്‍ചയ്ക്ക് ശ്രമിക്കുകയുമായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു.
ബുധനാഴ്ച രാവിലെ മൂന്ന് വാഹനങ്ങളിലായി 10 ഓളം പേരടങ്ങുന്ന കവര്‍ചാസംഘം വന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ കെട്ടിയിട്ട ശേഷം വിമാനത്താവളത്തിലേക്ക് കടക്കുകയായിരുന്നു. ഇവര്‍ കൃത്യമായ പദ്ധതികളോടെ എല്ലാ മുന്‍കരുതലുമെടുത്ത ശേഷമാണ് അക്രമണം നടത്തിയതെന്നും ചിലിയിലെ ഡെപ്യൂടി ആഭ്യന്തര മന്ത്രി മാനുവല്‍ മൊണ്‍സാല്‍വ് സാന്റിയാഗോയിലെ ലാ മൊനെഡ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ വച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
എന്നാല്‍ അക്രമി സംഘത്തിന്റെ കവര്‍ച്ചാ ശ്രമം പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. മിയാമിയില്‍ നിന്ന് വിമാനത്തില്‍ എത്തിയ 32.5 മില്യന്‍ ഡോളര്‍ (266 കോടിയിലേറെ രൂപ) കറന്‍സി, ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരുള്ള ട്രകിലേക്ക് സുരക്ഷിതമായി മാറ്റുന്നതിനിടെയായിരുന്നു കവര്‍ചാസംഘം ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആക്രമണത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍ കവര്‍ചയ്‌ക്കെത്തിയ സംഘം വളരെ ഉയര്‍ന്ന പ്രഹരശേഷിയുള്ള ആയുധങ്ങളുമായാണ് വിമാനത്താവളത്തില്‍ എത്തിയതെന്നും ഡിജിഎസി ജനറല്‍ ഡയറക്ടര്‍ റൗള്‍ ജോര്‍ക്വറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചിലിയിലെ വര്‍ധിച്ചുവരുന്ന ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ച്ചയാണ് സംഭവം വെളിച്ചെത്ത് കൊണ്ടുവന്നതെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Chile National News
— TSC International News (@news_tsc) March 8, 2023
On Wednesday, a dramatic heist occurred at the Arturo Merino Benitez International Airport in Santiago, Chile. About 12 armed robbers attempted to steal $32.5 million in cash as it was being transferred into an armored truckhttps://t.co/dl8ASKYkvU pic.twitter.com/8yN7GxmpxJ
Keywords: News,World,international,Airport,Robbery,Accused,Shot,Killed,Top-Headlines, Attempt to steal 266 crore rupees from Chile airport failed: 12 robbers attacked cargo company’s shipment, 2 people including guards were killedFollowing the attempted robbery of $32 million from a LATAM Airlines aircraft at Chile’s Arturo Merino Benítez International Airport, two have been reported dead. pic.twitter.com/byPPVTs1km
— AeroXplorer (@aeroxplorer) March 10, 2023