Court Verdict | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ സിപിഎം നേതാവ് സിഒടി നസീര്‍ അടക്കമുള്ള 3പേര്‍ കുറ്റക്കാരെന്ന് കോടതി, മറ്റുള്ളവരെയെല്ലാം വെറുതെ വിട്ടു

 


കണ്ണൂര്‍: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതിയുടെ കണ്ടെത്തല്‍. മുന്‍ സിപിഎം നേതാവും 88-ാം പ്രതിയുമായ സിഒടി നസീര്‍, 18-ാം പ്രതി ദീപക്, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കണ്ണൂര്‍ അസി. സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഐപിസി 326, പിഡിപിപി ആക്ട് എന്നിവ പ്രകാരമാണ് മൂന്നു പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. വധശ്രമക്കേസില്‍ 113 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുന്‍ എം എല്‍ എമാരായ സി കൃഷ്ണന്‍ (ഒന്നാം പ്രതി), കെ കെ നാരായണന്‍, ടിവി രാജേഷ് അടക്കം പ്രമുഖ സിപിഎം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയെല്ലാം കോടതി വെറുതെ വിട്ടു.

2013 ഒക്ടോബര്‍ 27ന് കണ്ണൂരില്‍ നടന്ന പൊലീസ് അത് ലറ്റിക് മീറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിയായിരുന്ന കെസി ജോസഫ്, ഡിസിസി ഭാരവാഹിയായിരുന്ന ടി സിദ്ദീഖ് എന്നിവര്‍ സഞ്ചരിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിന് നേരെ ഇടത് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു.

Court Verdict | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ സിപിഎം നേതാവ് സിഒടി നസീര്‍ അടക്കമുള്ള 3പേര്‍ കുറ്റക്കാരെന്ന് കോടതി, മറ്റുള്ളവരെയെല്ലാം വെറുതെ വിട്ടു

ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് ഇടത് പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. കല്ലേറില്‍ കാറിന്റെ ഗ്ലാസ് പൊട്ടുകയും ഉമ്മന്‍ചാണ്ടിയുടെ തലക്കും നെഞ്ചിനും പരുക്കേല്‍ക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ സിഒടി നസീര്‍, ദീപക്, ബിജു പറമ്പത്ത് എന്നിവര്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളായിരുന്നു. സിപിഎം തലശ്ശേരി ഏരിയ കമിറ്റി അംഗവും തലശ്ശേരി മുന്‍ നഗരസഭാംഗവുമായിരുന്ന സിഒടി നസീര്‍ പിന്നീട് പാര്‍ടി വിമതനായി.

തുടര്‍ന്ന് നസീര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. പ്രതിയായ നസീര്‍ ഉമ്മന്‍ ചാണ്ടി തലശ്ശേരി റെസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ നേരില്‍ കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു.

Keywords:  Attempt to murder case against Oommen Chandy, 3 found guilty, Kannur, Court, Accused, CPM, Oommen Chandy, Stone Pelting, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia