Follow KVARTHA on Google news Follow Us!
ad

Controversy | 99 ഭരണപക്ഷ എംഎല്‍എമാരില്‍ ആരെങ്കിലും ചവിട്ടിയെങ്കില്‍ അതിന്റെ തെളിവ് പ്രതിപക്ഷം പുറത്തുവിടണം; വാച് ആന്‍ഡ് വാര്‍ഡിന്റെ പരുക്കും പ്രതിപക്ഷ എംഎല്‍എമാരുടെ പരുക്കും മാധ്യമങ്ങള്‍ താരതമ്യം ചെയ്യണമെന്ന് മാധ്യമങ്ങളോട് ആരോപണ വിധേയരായ എച് സലാമും സചിന്‍ദേവും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,attack,Controversy,Allegation,Press meet,Kerala,
തിരുവനന്തപുരം: (www.kvartha.com) 99 ഭരണപക്ഷ എംഎല്‍എമാരില്‍ ആരെങ്കിലും ചവിട്ടിയെങ്കില്‍ അതിന്റെ തെളിവ് പ്രതിപക്ഷം പുറത്തുവിടണം. വാച് ആന്‍ഡ് വാര്‍ഡിന്റെ പരുക്കും പ്രതിപക്ഷ എംഎല്‍എമാരുടെ പരുക്കും മാധ്യമങ്ങള്‍ താരതമ്യം ചെയ്യണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപണ വിധേയരായ എച് സലാമും സചിന്‍ദേവും.

ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ എംഎല്‍എ കെകെ രമ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എംഎല്‍എമാരായ ഇരുവരും പറഞ്ഞു. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദിച്ചെന്ന സനീഷ് ജോസഫ് എംഎല്‍എയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് കെകെ രമ മറുപടി പറഞ്ഞതെന്നു എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. സനീഷ് കുമാറിനെ ചവിട്ടിയതായി പറയുന്നത് കേട്ടുവെന്നും കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ ആക്രമണം നടന്നെങ്കില്‍ രമ അപ്പോള്‍ പറയുമായിരുന്നു.

Attack Issue: KM Sachin Dev and H Salam against Opposition MLAs, Thiruvananthapuram, News, Politics, Attack, Controversy, Allegation, Press meet, Kerala

എംഎല്‍എമാര്‍ ആക്രോശിച്ച് അടുത്തുവെന്നും വനിതാ വാച് ആന്‍ഡ് വാര്‍ഡുമാര്‍ ബലം പ്രയോഗിച്ചതിനാല്‍ പരുക്കേറ്റെന്നും അവര്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എച് സലാം എംഎല്‍എ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ എച് സലാമോ സചിന്‍ദേവോ ചവിട്ടിയതായി കെകെ രമ പറഞ്ഞിട്ടില്ല.

വാച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചിട്ടാണ് എംഎല്‍എമാര്‍ക്ക് പരുക്കേറ്റത്. കുറ്റകൃത്യത്തിന്റെ അളവ് അനുസരിച്ചാണ് പൊലീസ് കേസെടുക്കുന്നത്. വാച് ആന്‍ഡ് വാര്‍ഡിന്റെ പരുക്ക് ഗുരുതരമായതിനാല്‍ രെജിസ്റ്റര്‍ ചെയ്ത വകുപ്പിലും വ്യത്യാസമുണ്ടാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഥ മെനയുകയാണ്. കെകെ രമയുടെ പരുക്ക് വ്യാജമാണെന്നോ അല്ലെന്നോ ഭരണപക്ഷം പറയുന്നില്ല. ആശുപത്രി രേഖകള്‍ പൊലീസും മാധ്യമങ്ങളും പരിശോധിക്കട്ടെയെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.

Keywords: Attack Issue: KM Sachin Dev and H Salam against Opposition MLAs, Thiruvananthapuram, News, Politics, Attack, Controversy, Allegation, Press meet, Kerala.

Post a Comment