Follow KVARTHA on Google news Follow Us!
ad

Accident | ഉംറ തീർഥാടകർ സഞ്ചരിച്ച വാഹനാപകടം: ബസ് റോഡിന്റെ കൈവരി തകർത്ത്​​ കുഴിയിലേക്ക്​​ മറിഞ്ഞ്​ തീപിടിച്ച്​ കത്തിയമർന്നു; വിശുദ്ധ മാസത്തിലുണ്ടായ അപ്രതീക്ഷിത സംഭവം കണ്ണീരായി മാറി; വീഡിയോ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾAt least 20 Umrah pilgrims died, another 29 injured in a bus crash in Saudi Arabias Asir; visuals surface
റിയാദ്: (www.kvartha.com) വിശുദ്ധ റമദാൻ മാസത്തിൽ മക്കയിലേക്കും മദീനയിലേക്കും കൂടുതൽ പേർ വന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത് കണ്ണീരായി മാറി. 20 ഉംറ തീർഥാടകർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭയാനകമായ ബസ് അപകടമാണ് തിങ്കളാഴ്ച വൈകീട്ട്​ സംഭവിച്ചത്. ജിദ്ദ പാതയിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത്​ എന്ന ചുരത്തിൽ നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി തകർത്ത്​​ കുഴിയിലേക്ക്​​ മറിഞ്ഞ്​ തീപിടിച്ച്​ കത്തിയമരുകയായിരുന്നുവെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Riyadh, World, News, Accident, Umra, Pilgrimage, Video, Ramadan, Madeena, Injured, Died, Fire, Top-Headlines, At least 20 Umrah pilgrims died, another 29 injured in a bus crash in Saudi Arabias Asir; visuals surface.

ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ‘ബറക്ക’ എന്ന ഉംറ ഏജൻസിക്ക്​​ കീഴിൽ തീർഥാടനത്തിന്​ പുറപ്പെട്ടവരാണ്​​ ബസിലുണ്ടായിരുന്നത്​. 47 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരാണ്. കൂടുതലും ബംഗ്ലാദേശ് സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ഉടൻ തന്നെ സൗദി സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് അതോറിറ്റി ടീമുകൾ സ്ഥലത്തെത്തി. മരിച്ചവരെയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. റമദാൻ മാസത്തിൽ മക്കയും മദീനയും തീർഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൻതോതിൽ സ്വദേശികളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഇതിൽ പെടുന്നു.


മക്കയിലെയും മദീനയിലെയും റോഡുകളിൽ വളരെ തിരക്കേറിയ സമയമാണിത്. ദിവസം മുഴുവൻ ഈ റൂട്ടുകളിലൂടെ തീർഥാടകരുമായി ധാരാളം വാഹനങ്ങൾ കടന്നുപോകുന്നു. പലപ്പോഴും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലെ അശ്രദ്ധയും ഡ്രൈവർമാരുടെ പരിശീലനമില്ലായ്മയും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിനുമുമ്പ് 2019 ഒക്ടോബറിലും സമാനമായ ഒരു റോഡ് അപകടം നടന്നിരുന്നു. മദീനയ്ക്ക് സമീപം ബസ് മറ്റൊരു ഹെവി വാഹനവുമായി കൂട്ടിയിടിച്ച് 35 ഓളം ഹജ് തീർഥാടകർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Keywords: Riyadh, World, News, Accident, Umra, Pilgrimage, Video, Ramadan, Madeena, Injured, Died, Fire, Top-Headlines, At least 20 Umrah pilgrims died, another 29 injured in a bus crash in Saudi Arabias Asir; visuals surface.
< !- START disable copy paste -->

Post a Comment