Blast | ബംഗ്ലാദേശിലെ ധാകയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

 


ധാക: (www.kvartha.com) ബംഗ്ലാദേശിലെ ധാകയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍  11പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്.

ചൊവ്വാഴ്ച ധാകയിലെ തിരക്കേറിയ മാര്‍കറ്റ് ഏരിയയിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിടേഴ്സ് റിപോര്‍ട് ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല, രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Blast | ബംഗ്ലാദേശിലെ ധാകയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

സ്ഫോടനത്തെ തുടര്‍ന്ന് അഞ്ച് അഗ്‌നിശമന യൂനിറ്റുകള്‍ സ്ഥലത്തെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വൈകുന്നേരം 4:50 ഓടെയാണ് (പ്രാദേശിക സമയം) സ്‌ഫോടനം നടന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് പോര്‍ടല്‍ റിപോര്‍ട് ചെയ്തു. പരുക്കേറ്റവരെ ധാക മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് ഔട്പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ബചു മിയ പറഞ്ഞു.

ഇവരെല്ലാം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്കായുള്ള നിരവധി സ്റ്റോറുകള്‍ ഉണ്ട്, അതിനോട് ചേര്‍ന്ന് BRAC ബാങ്കിന്റെ ഒരു ശാഖയും സ്ഥിതി ചെയ്യുന്നുണ്ട്.

സ്ഫോടനത്തില്‍ റോഡിന്റെ എതിര്‍വശത്ത് നിന്നിരുന്ന ബസിനും കേടുപാടുകള്‍ സംഭവിച്ചതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നു.

Keywords:  At least 11 killed, over 70 injured in blast at building in Bangladesh's Dhaka, Bangladesh, News, Blast, Dead, Injured, Hospital, Treatment, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia