കൊച്ചി: (www.kvartha.com) വനിതാ ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ ലാബ്‌സ് സ്ത്രീകൾക്കായി നിരക്കുകളിൽ വൻ ഇളവുകളോടെ പ്രത്യേക ടെസ്റ്റ് പാകേജുകൾ പ്രഖ്യാപിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹെർ ഹെൽത് വിത് ആസ്റ്റർ കാംപയിന്റെ ഭാഗമായി മാർച് എട്ടിന് സംസ്ഥാനത്തെ എല്ലാ ഫ്രാഞ്ചൈസികളിലും പ്രത്യേക പാകേജുകൾ പ്രാബല്യത്തിൽ വരും.
ആസ്റ്ററിന്റെ ലോകോത്തര ആശുപത്രികളിലും ലബോറടറികളിലും ഏറ്റവും വിശ്വസനീയമായ ഫലങ്ങളാണ് ആസ്റ്റർ ലഭ്യമാക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് പുറമെ, ഈ ലാബുകളിലെ എല്ലാ പരിശോധനകളും രോഗനിർണയങ്ങളും പരിചയസമ്പന്നരായ മൈക്രോബയോളജിസ്റ്റുകളുടെയും പാതോളജിസ്റ്റുകളുടെയും സഹകരണത്തോടെയാണ് നടത്തുന്നത്. സംസ്ഥാനത്ത് സജീവമായ 100-ലധികം ഫ്രാഞ്ചൈസികൾ ആസ്റ്ററിനുണ്ട്. ആവശ്യമുള്ളവർക്ക് കൃത്യസമയത്തും കൃത്യമായ വൈദ്യചികിത്സയും ഉറപ്പാക്കാനുള്ള ദൗത്യത്തിലാണ് ആസ്റ്റർ ലാബ്സ്.
'സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത മെഡികൽ ചികിത്സകളുടെ വർധനവ് ആളുകളിൽ രോഗനിർണയം നടത്താതെയുള്ള സ്വയം ചികിത്സകൾക്ക് കാരണമാകുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ആസ്റ്റർ ലാബ്സിന്റെ ഫ്രാഞ്ചൈസികൾ വർധിപ്പിച്ചത് വഴി ഓരോ ചെറിയ പ്രദേശങ്ങളിൽ പോലും ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാൻ സാധിച്ചു. ഹെർ ഹെൽത് വിത് ആസ്റ്റർ
കാംപയ്‌നിലൂടെ, നമ്മുടെ ജീവിതത്തിൽ ബാക്കിയുള്ളവർക്കായി ഏറ്റവും കൂടുതൽ ത്യാഗം ചെയ്യുന്ന സ്ത്രീകൾക്ക് രോഗശാന്തിയുടെ കൈത്താങ്ങ് നൽകുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഈ മാലാഖമാർ മികച്ച പരിചരണത്തിനും സംരക്ഷണത്തിനും അർഹരാണ്. ആസ്റ്റർ ലാബ്സ് അത് ഉറപ്പാക്കും', ആസ്റ്റർ ഹോസ്പിറ്റൽസ് കേരള-തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു.
സ്ത്രീകളുടെ സമഗ്രമായ ആരോഗ്യ പരിശോധനയ്ക്ക് ആവശ്യമായ എല്ലാ പരിശോധനകളും പാകേജുകളിൽ ഉൾപ്പെടുന്നു. 300, 700, 999, 3000 എന്നിങ്ങനെ നിരക്കുകളിലാണ് ടെസ്റ്റ് പാകേജുകൾ ലഭ്യമാകുക. ആസ്റ്റർ ഫാർമസികളിലും സംസ്ഥാനങ്ങളിലെ എല്ലാ ആസ്റ്റർ ആശുപത്രികളിലെയും ഡോക്ടർ കൺസൾടേഷനുകൾക്കും റേഡിയോളജി ചികിത്സകൾക്കും രോഗികൾക്ക് കിഴിവ് കൂപണുകളും ലഭിക്കും. ഇതോടൊപ്പം ഒപി സേവനങ്ങളിൽ 20 ശതമാനം വരെ ഇളവും ആസ്റ്ററിന്റെ എക്സ്ക്ലൂസീവ് പ്രിവിലേജ് പ്രോഗ്രാമായ 'സ്വസ്ഥ്യ' വഴി ഒപി കൺസൾടേഷനിൽ 20 ശതമാനം ഇളവുകളും ലഭിക്കും.
Keywords: Kochi, Kerala, News, Discount, Women's-Day, Women, Package, Treatment, Hspital, Technology, Health, Top-Headlines, Aster MIMS, Aster Labs Offers Massive Discounts as Part of Women’s Day.
< !- START disable copy paste -->
Aster Labs | വനിതാ ദിനത്തിന്റ ഭാഗമായി സ്ത്രീകൾക്ക് ആസ്റ്റർ ലാബ്‌സിന്റെ സമ്മാനം; നിരക്കുകളിൽ വൻ ഇളവ്; പ്രത്യേക ടെസ്റ്റ് പാകേജുകൾ പ്രഖ്യാപിച്ചു
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾAster Labs Offers Massive Discounts as Part of Women’s Day