Follow KVARTHA on Google news Follow Us!
ad

Suspended | കോഴിക്കോട് മെഡികല്‍ കോളജിലെ ലൈംഗികാതിക്രമം; 5 പേര്‍ക്ക് സസ്പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Health,Health and Fitness,Health Minister,Probe,Suspension,Kerala,
കോഴിക്കോട്: (www.kvartha.com) മെഡികല്‍ കോളജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ക്ക് സസ്പെന്‍ഷന്‍. ഒരാളെ പിരിച്ചു വിട്ടു. 

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

Assault in Kozhikode Medical College; 5 suspended, 1 dismissed, Kozhikode, News, Health, Health and Fitness, Health Minister, Probe, Suspension, Kerala

ഐ സി യുവില്‍ കിടക്കുന്ന ഒരു രോഗിയെ പീഡിപ്പിച്ചെന്ന സംഭവം വലിയ വിവാദമായിരുന്നു. ഇതിനിടെ പരാതിക്കാരിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നുള്ള പ്രചാരണവും നടന്നതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞിരുന്നു.

Keywords: Assault in Kozhikode Medical College; 5 suspended, 1 dismissed, Kozhikode, News, Health, Health and Fitness, Health Minister, Probe, Suspension, Kerala.

Post a Comment