ദിസ്പുര്‍: (www.kvartha.com) വനിതാ ജഡ്ജിയെ പുരാണത്തിലെ രാക്ഷസകഥാപാത്രം ഭസ്മാസുരനോട് ഉപമിച്ച അഭിഭാഷകനെ ശിക്ഷിച്ച് ഹൈകോടതി. ഗുവാഹതി ഹൈകോടതിയുടേതാണ് ശിക്ഷ. ജില്ലാ അഡിഷനല്‍ വനിതാ ജഡ്ജിക്കെതിരെയായിരുന്നു അഭിഭാഷകനായ ഉത്പാല്‍ ഗോസ്വാമിയുടെ പരാമര്‍ശം.
വനിതാ ജഡ്ജിയെ പുരാണത്തിലെ രാക്ഷസകഥാപാത്രം ഭസ്മാസുരനോട് ഉപമിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ശിക്ഷിച്ചത്. സംഭവത്തില്‍ ഉത്പാല്‍ ഗോസ്വാമി വെള്ളിയാഴ്ച കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെ ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുറാന, ദേവാശിഷ് ബറുവ എന്നിവരടങ്ങുന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷിച്ചത്.
നേരത്തെ വനിതാ ജഡ്ജിയുടെ കോടതിയില്‍ അഭിഭാഷകന്‍ ഒരു പരാതി നല്‍കിയിരുന്നു. അതില്‍ തന്റെ ഭാഗം കേട്ടില്ലെന്നതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അഭിഭാഷകന്‍ അവരുടെ വസ്ത്രത്തെ കുറ്റം പറയുകയും, പുരാണത്തിലെ ഭസ്മാസുരനെപ്പോലെയാണ് ജഡ്ജി എന്ന് ആരോപിക്കുകയും ചെയ്തു.
HC | 'വനിതാ ജഡ്ജിയെ ഭസ്മാസുരനോട് ഉപമിച്ച് അഭിഭാഷകന്‍'; ശിക്ഷ വിധിച്ച് ഹൈകോടതി
#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Assam,News,Judge,lawyer,High Court,Allegation,National,