കൊച്ചി: (www.kvartha.com) നടി ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരന്‍. കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു.
മുംബൈയില്‍ ജൂഹു ബീചിന് സമീപത്തുള്ള ഹോടെലില്‍വച്ച് വിവാഹ സല്‍ക്കാരവും നടക്കും. മകളുടെ കല്യാണചടങ്ങില്‍ നടിയും നര്‍ത്തകിയുമായ ആശ ശരത്തും പട്ടുസാരിയില്‍ തിളങ്ങി. ആശ ശരത്ത് 'കുടുംബം' എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു.
2022 ഒക്ടോബര്‍ 23 ന് കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന് മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയന്‍ അടക്കമുള്ള വലിയ താരനിരകള്‍തന്നെ എത്തിയിരുന്നു.
മോഡലിംഗ് രംഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തരയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മെകാനികല്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയായ ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണര്‍ അപ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തിയ, മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയില്‍ ഉത്തര ശരത്തിന്റെ അരങ്ങേറ്റം. ആശ ശരത്തും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Keywords: News, Kerala, State, Top-Headlines, Latest-News, wedding, Marriage, Video, Social-Media, Entertainment, Actress, Asha Sharath's daughter Uthara Sharath got married, video