Follow KVARTHA on Google news Follow Us!
ad

Movie | മലയാള സിനിമയുടെ ഭാഗമായി ഒരു അറേബ്യന്‍ വനിത

Arabian woman as a part of Malayalam cinema, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-അബൂ ത്വാഈ

(www.kvartha.com) 'മോമോ ഇന്‍ ദുബായ്' എന്ന മലയാള സിനിമയുടെ നിര്‍മ്മാണ പങ്കാളിയാവുന്നതിലൂടെ ഒരു അറേബ്യന്‍ സിനിമ പ്രവര്‍ത്തക മലയാളം സിനിമയുടെ ഭാഗമായി തീരുകയാണ്. നഹ്ല അല്‍ ഫഹദ് എന്ന ഈ സിനിമ പ്രവര്‍ത്തക അറബ് ലോകത്ത് അറിയപ്പെടുന്ന സംവിധായിക പ്രതിഭയാണ്. മീഡിയ, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗിലായിരുന്നു നെഹ്ലയുടെ ബിരുദ പഠനം. 2016 ല്‍ ഇവര്‍ ചെയ്ത 'ദ ടെയ്ന്റഡ് വെയില്‍' (The tainted veil) എന്ന ഡോക്യുമെന്ററി ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
      
Article, Cinema, Film, Entertainment, Gulf, Dubai, Director, United Arab Emirates, UAE, Kerala, Nahla Al Fahad, Abu Twaee, Momo in Dubai, Arabian woman as a part of Malayalam cinema.

2002ലാണ് ഫിലിം രംഗത്തേക്ക് കാലെടുത്തുവെക്കുന്നത് - ആദ്യം കുറേ ഷോര്‍ട്ട് ഫിലിമുകളും അറബ് കലാകാരന്മാരെ വച്ചുകൊണ്ടുള്ള മ്യൂസിക് വീഡിയോകളും ചെയ്തു. അഞ്ചോ ആറോ വര്‍ഷങ്ങള്‍ ഇത്തരം പ്രോജക്ടുകള്‍ ചെയ്ത് കൈത്തഴക്കം നേടി. പ്രമുഖ അറബ് കലാകാരന്മാര്‍ക്കൊപ്പം ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായി അവര്‍ കരുതുന്നു.

തുടര്‍ന്ന് അബുദാബി യുഎസ് എംബസി സ്‌പോണ്‍സര്‍ ചെയ്ത സ്‌കോളര്‍ഷിപ്പോടുകൂടി യുഎസില്‍ നടന്ന ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട രണ്ട് പഠന സെഷനുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവഴികളിലും പങ്കെടുക്കുവാനും അതുവഴി വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകള്‍ നടത്താനുമായി ഈ സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെട്ടു. ഒപ്പം വിദഗ്ധരുടെ സഹകരണത്തോടുകൂടി ഫിലിം മേക്കിങ്ങില്‍ പരിശീലനവും നേടി.

2010 ല്‍ 'ബിയോണ്ട് സ്റ്റുഡിയോസ്' എന്ന പേരില്‍ ദുബായില്‍ സ്വന്തം സ്റ്റുഡിയോ സ്ഥാപിച്ചു. സിനിമകള്‍, ഷോകള്‍, ഇവന്റുകള്‍, ഡോക്യുമെന്ററികള്‍ എന്നിവകള്‍ നിര്‍മ്മിച്ചു തുടങ്ങി. ക്രമേണ യുഎഇയിലും അറബ് മേഖലയിലും സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങി. 2015 ല്‍ 25 ലേറെ അറബ് ചാനലുകളില്‍ സംപ്രേഷണം ചെയ്ത 'ഹര്‍ബുല്‍ ഖുലൂബ്' എന്ന 30 എപ്പിസോഡുള്ള ഡ്രാമ സീരീസ് ചെയ്തു. അറബ് മേഖലയില്‍ അറിയപ്പെടുന്ന മുഴുസമയ സിനിമാ പ്രവര്‍ത്തകയായി മാറി.

2016 ലും 2017 ലും സമാനമായ നിരവധി ഡ്രാമുകള്‍ സംവിധാനം ചെയ്യുകയും വിവിധ അറബ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. 2016ല്‍ തന്നെയാണ് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ദ ടെയ്ന്റ് വെയ്ല്‍' പുറത്തിറങ്ങുന്നത്. ജക്കാര്‍ത്ത ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, സില്‍ക്ക് റോഡ് ഫിലിം ഫെസ്റ്റിവല്‍, ഡബ്ലിന്‍ -കാലിഫോര്‍ണിയ ഫെസ്റ്റിവലുകള്‍ എന്നിവിടങ്ങളില്‍ മികച്ച ഡോക്യുമെന്ററി അവാര്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചു. 88-ാമത് അക്കാദമിയിലെ മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്‌കാര്‍ ഷോട്ട് ലിസ്റ്റിലും ഇടം പിടിച്ചു.

2018 ലാണ് 'നിശബ്ദതയുടെ മതിലിനു പിന്നില്‍' എന്ന പേരില്‍ നെഹ്ലയുടെ ആദ്യ ഫീച്ചര്‍ സിനിമ പുറത്തിറങ്ങുന്നത്. സമീപകാലങ്ങളില്‍ ഇറങ്ങിയ യുഎഇ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ഈ സിനിമയുടെ വിഷയം ഗാര്‍ഹിക പീഡനം, ഗൃഹാതുരത്വം, പ്രതികാരം തുടങ്ങിയ സാമൂഹ്യവിഷയങ്ങളായിരുന്നു. സിനിമ തല്പരരായ യുഎഇ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ പരിശീലനങ്ങള്‍ക്കിടയിലാണ് ഈ സിനിമ ഉരുത്തിരിഞ്ഞു വന്നത്.

ഇതിനകം യുഎഇ സര്‍ക്കാരിന്റെ വിവിധ ലോകോത്തര ഇവന്റുകളില്‍ കാര്‍മികത്വം വഹിക്കുവാനും കലാസംവിധാനം ഒരുക്കുവാനും നഹ്ലക്ക് അവസരം ലഭിച്ചു. എക്‌സ്‌പോ 2020 (Expo 2020) എന്ന ടൈറ്റിലോടുകൂടി ദുബായ് നടത്തിയ വിശ്വമേളയുടെ മുഖ്യ അണിയറ പ്രവര്‍ത്തകയും യുഎഇ പവലിയന്റെയും മറ്റും ക്യാമ്പയിനുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. സന്ദര്‍ശകരുടെ മനസ്സില്‍ ഇമാറാത്തിന്റെ ഓര്‍മ്മകള്‍ എന്നും അവശേഷിപ്പിക്കുന്ന തരത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ആവിഷ്‌കാരങ്ങളായിരുന്നു മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിരുന്നത്.
           
Article, Cinema, Film, Entertainment, Gulf, Dubai, Director, United Arab Emirates, UAE, Kerala, Nahla Al Fahad, Abu Twaee, Momo in Dubai, Arabian woman as a part of Malayalam cinema.

കോവിഡിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ കാലഘട്ടത്തിലാണ് മലയാളത്തിലെ സിനിമ സംവിധായകനായ സകറിയയില്‍ നിന്ന് കേരള - ദുബൈ സബ്ജക്ട് സിനിമയുമായി സഹകരിക്കുവാനുള്ള ക്ഷണം നഹ്ല്യ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്തപ്പോള്‍ കലവറയില്ലാത്ത സഹകരണത്തിന് തയ്യാറായി. ദുബായ് കാണാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ കഥ ആയതിനാലും യുഎഇയുടെ സാംസ്‌കാരിക പ്രത്യേകതകള്‍ പങ്കുവയ്ക്കാനുള്ള സന്ദര്‍ഭം ലഭിക്കുന്നതിനാലും സിനിമയില്‍ താല്‍പര്യം ജനിച്ചു. സക്കറിയയുടെ മറ്റു സിനിമകള്‍ കാണുകയും കൂടി ചെയ്തതോടുകൂടി 'മോമോ ഇന്‍ ദുബായ്' എന്ന സിനിമ യാഥാര്‍ത്ഥ്യമായി.

ഭാവിയിലും അറബ് മലയാളി സൗഹൃദങ്ങളെ കുറിച്ചുള്ള നല്ല കഥകള്‍ കണ്ടെത്തി സിനിമകള്‍ നിര്‍മ്മിക്കാന്‍ നഹ് ല താല്‍പര്യം പ്രകടിപ്പിച്ചു. സമീപ ഭാവിയില്‍ അറബ് മേഖല പ്രത്യേകിച്ച് ഗള്‍ഫ്, യുഎഇ മേഖല ചലച്ചിത്രരംഗത്ത് ഭാവിയില്‍ കൂടുതല്‍ തിളങ്ങും എന്ന പ്രതീക്ഷയിലാണ് നഹ്ല .

Keywords: Article, Cinema, Film, Entertainment, Gulf, Dubai, Director, United Arab Emirates, UAE, Kerala, Nahla Al Fahad, Abu Twaee, Momo in Dubai, Arabian woman as a part of Malayalam cinema.
< !- START disable copy paste -->

Post a Comment