Follow KVARTHA on Google news Follow Us!
ad

Foxconn | ഐഫോണ്‍ നിര്‍മാണം ഇന്ത്യയിലും; ബെംഗ്‌ളൂറില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ ഫോക്സ്‌കോണ്‍; നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും

Apple partner Foxconn plans $700 million India plant in shift from China, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kvartha.com) തായ്വാനിലെ ചിപ്പ്, സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ കര്‍ണാടകയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ബെംഗ്‌ളൂറിലെ വിമാനത്താവളത്തിന് സമീപം 300 ഏക്കറില്‍ കമ്പനിയുടെ പുതിയ പ്ലാന്റ് നിര്‍മിക്കുമെന്നും ഇതിനായി കമ്പനി 700 മില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്. ഫോക്സ്‌കോണ്‍ ഇന്ത്യയിലെ പ്രാദേശിക ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ ശ്രമിക്കുന്നതായി ഉറവിടങ്ങളെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
      
Latest-News, National, Top-Headlines, Karnataka, Bangalore, Mobile Phone, Smart Phone, India, China, Business, Foxconn, Apple partner Foxconn plans $700 million India plant in shift from China.

ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിക്കുന്ന തായ്വാന്‍ കമ്പനിയായ ഫോക്സ്‌കോണിന്റെ ഈ നീക്കം ചൈനയും യുഎസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ രണ്ട് മികച്ച സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം ഫോക്സ്‌കോണ്‍ ഇപ്പോള്‍ നിര്‍മ്മാണ ബിസിനസ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയാണെന്നാണ് പറയുന്നത്.

ഫോക്സ്‌കോണിന്റെ മുന്‍നിര യൂണിറ്റായ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ഐഫോണ്‍ നിര്‍മിക്കുന്നു. ഇപ്പോള്‍ ഈ യൂണിറ്റ് ബെംഗളൂരു വിമാനത്താവളത്തിന് സമീപം 300 ഏക്കറില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. ഈ പ്ലാന്റില്‍ കമ്പനി ആപ്പിളിനായി ഐഫോണ്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, പ്ലാന്റില്‍ പുതിയ ഇലക്ട്രിക് വാഹന ബിസിനസിനായി ചില ഭാഗങ്ങള്‍ നിര്‍മിച്ചേക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് കമ്പനി ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല.

ഫോക്സ്‌കോണിന്റെ ഇതുവരെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ നിക്ഷേപമായിരിക്കും ഇത്. അമേരിക്കയുമായുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ ചൈനയിലെ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനത്തെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദകരായാണ് ചൈന ഇതുവരെ അറിയപ്പെട്ടിരുന്നത്. കര്‍ണാടകയിലെ നിര്‍ദിഷ്ട പ്ലാന്റില്‍ ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍, ചൈനീസ് നഗരമായ ഷെങ്ഷൗവിലെ ഫോക്സ്‌കോണിന്റെ ഐഫോണ്‍ പ്ലാന്റില്‍ ഏകദേശം 0.2 ദശലക്ഷം ആളുകള്‍ ജോലി ചെയ്യുന്നു.

Keywords: Latest-News, National, Top-Headlines, Karnataka, Bangalore, Mobile Phone, Smart Phone, India, China, Business, Foxconn, Apple partner Foxconn plans $700 million India plant in shift from China.
< !- START disable copy paste -->

Post a Comment