Video Song | റൊമാന്‍സുമായി അനിഖയും മെല്‍വിനും; യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ച് 'ഓ മൈ ഡാര്‍ലിംഗ്' വീഡിയോ സോംഗ്
Mar 11, 2023, 15:24 IST
കൊച്ചി: (www.kvartha.com) 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിലെ വീഡിയോ സോംഗ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ആശയായ് രാവില്‍ നീയേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്. കേശവ് വിനോദ്, ഹൈഫ ശാജഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അനിഖയുടേയും മെല്‍വിന്റേയും പ്രണയരംഗങ്ങളാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശാന്‍ റഹ്മാനാണ്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഗാനം ഇതിനകം തന്നെ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്.
പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമായ ഓ മൈ ഡാര്‍ലിംഗ് സംവിധാനം ചെയ്തിരിക്കുന്നത് ആല്‍ഫ്രഡ് ഡി സാമുവലാണ്. ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Keywords: News, Kerala, State, Kochi, Entertainment, YouTube, Cinema, Top-Headlines, Latest-News, Anikha Surendran's 'Oh My Darling' video song out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.