Follow KVARTHA on Google news Follow Us!
ad

Murder | സ്പുട്‌നിക് കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞന്‍ ആന്ധ്രെ ബോടികോവിന്‍ കൊല്ലപ്പെട്ടനിലയില്‍; മൃതദേഹം കാണപ്പെട്ടത് ബെല്‍റ്റ് കൊണ്ട് കഴുത്തുമുറുക്കിയ നിലയില്‍; ഒരാള്‍ അറസ്റ്റില്‍

Mosco,Russia,COVID-19,Researchers,Dead,Arrested,Police,World,
മോസ്‌കോ: (www.kvartha.com) റഷ്യയുടെ കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക് V കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരിലൊരാളായ ആന്ധ്രെ ബോടികോവിന്‍ കൊല്ലപ്പെട്ടനിലയില്‍. താമസിച്ചിരുന്ന അപാര്‍ട്‌മെന്റില്‍ ബെല്‍റ്റ് കൊണ്ട് കഴുത്തു മുറുക്കിയ നിലയിലായിരുന്നു ബോടികോവിന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Andrey Botikov - The top scientist behind Russia's Sputnik V Covid vaccine strangled to death, Mosco, Russia, COVID-19, Researchers, Dead, Arrested, Police, World

29 വയസുള്ള യുവാവാണ് ബോടികോവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് റിപോര്‍ട്. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു കടന്ന പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.

ഗമേലിയ നാഷനല്‍ റിസര്‍ച് സെന്റര്‍ ഫോര്‍ ഇകോളജി ആന്‍ഡ് മാതമാറ്റിക്‌സിലെ ഗവേഷകനായിരുന്നു 47 കാരനായ ബോടികോവ്. 2020 ലാണ് ഇദ്ദേഹമടക്കമുള്ള 18 ശാസ്ത്രജ്ഞര്‍ റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്. തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിന്‍ ഉന്നത ബഹുമതി നല്‍കി ശാസ്ത്രജ്ഞരെ ആദരിച്ചിരുന്നു.

Keywords: Andrey Botikov - The top scientist behind Russia's Sputnik V Covid vaccine strangled to death, Mosco, Russia, COVID-19, Researchers, Dead, Arrested, Police, World.

Post a Comment