തിരുവനന്തപുരം: (www.kvartha.com) നടനും അവതാരകനും ഡബിങ് ആര്‍ടിസ്റ്റുമായ മിഥുന്‍ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
'വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.
ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്.- മിഥുന്‍ പറഞ്ഞു.
കോവിഡ് മുക്തി നേടിയവരില്‍ ഇപ്പോള്‍ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജിനും മുന്‍പ് ഈ അസുഖം ബാധിച്ചിരുന്നു.
പ്രേക്ഷകര്‍ക്ക് ഇടയില്‍ സുപരിചിതനായ മിഥുന്‍ രമേശ് നിരവധി ആരാധകരെ ആയിരുന്നു സ്വന്തമാക്കിയത്. ഫ്‌ലവര്‍സില്‍ സംപ്രേഷണം ചെയ്ത കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയും വലിയൊരു ആരാധകനിരയെ സ്വന്തമാക്കാന്‍ മിഥുന്‍ രമേശന് സാധിച്ചു എന്നതാണ് സത്യം.
ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തിയ ഉണ്ണിയുടെ കരിയറില്‍ തന്നെ ഒരു മാറ്റം കൊണ്ടുവന്ന മല്ലൂസിങ് എന്ന ചിത്രത്തില്‍ ഉണ്ണിയ്ക്ക് വേണ്ടി ഡബ് ചെയ്തതും മിഥുനായിരുന്നു. അതുപോലെ നിരവധി താരങ്ങള്‍ക്ക് വേണ്ടി മിഥുന്‍ രമേശ് ശബ്ദം നല്‍കിയിട്ടുണ്ട്. ചെറുതും വലുതുമായ വേഷത്തിലും താരം എത്തിയിട്ടുണ്ട്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു.
Keywords: News,Kerala,State,Thiruvananthapuram,Actor,Cinema,Entertainment,Health,Health & Fitness,hospital,Treatment, Anchor Mithun Ramesh suffering with Bells Palsy