Follow KVARTHA on Google news Follow Us!
ad

Eco Park | ഇരിട്ടിയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇകോ പാര്‍ക് സ്ഥാപിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Tourism,Travel & Tourism,Children,Kerala,
കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ചലന്‍ജിന്റെ ഭാഗമായി ഇരിട്ടിയില്‍ ഇകോ പാര്‍ക് വരുന്നു.

പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി, ഡിപിആര്‍ തയാറാക്കി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് പ്രൊപോസല്‍ സമര്‍പ്പിക്കുന്നത്.

Eco Park will be established as part of the tourism project in Iritty, Kannur, News, Tourism, Travel & Tourism, Children, Kerala.

കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമപഞ്ചായതിലെ ഇരിട്ടി പെരുമ്പറയില്‍ ഇകോ പാര്‍ക് ഡെസ്റ്റിനേഷന്‍ ചലന്‍ജ് പദ്ധതിയില്‍ ഒരുങ്ങുന്നു. ഇരിട്ടിയിലെ ജനങ്ങളുടെ വലിയൊരു ആഗ്രഹമായിരുന്നു വിപുലമായൊരു ഇകോ പാര്‍ക്. 90 ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ക് ഒരുക്കുന്നത്.

ആംഫി തിയേറ്റര്‍, കുട്ടികളുടെ ഉദ്യാനം, പഴശ്ശി ജലാശയത്തില്‍ ബോട് സവാരി, ബോട് ജെടി നിര്‍മാണം, ഇരിപ്പിടങ്ങള്‍ തുടങ്ങി ജില്ലയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Keywords: Eco Park will be established as part of the tourism project in Iritty, Kannur, News, Tourism, Travel & Tourism, Children, Kerala.

Post a Comment