Follow KVARTHA on Google news Follow Us!
ad

Prime minister | ഖത്വറിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍ റഹ് മാന്‍ ആല്‍ഥാനി അധികാരമേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Doha,Qatar,Prime Minister,oath,Resignation,Gulf,World,
ദോഹ: (www.kvartha.com) ഖത്വറിന്റെ പുതി പ്രധാനമന്ത്രിയായി വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍ റഹ് മാന്‍ ആല്‍ഥാനിയെ നിയമിച്ച് ഉത്തരവായി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടേതാണ് ഉത്തരവ്. 

ചൊവ്വാഴ്ച രാവിലെ അമിരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിനു മുമ്പാകെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍ റഹ് മാന്‍ ആല്‍ഥാനി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡെപ്യൂടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Amir Tamim appoints Sheikh Abdulrahman as Qatar’s new prime minister, Doha, Qatar, Prime Minister, Oath, Resignation, Gulf, World

നിലവിലെ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ് അമീര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. 2020 ജനുവരി 28നായിരുന്നു ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി ഖത്വര്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഒപ്പം ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം വഹിച്ചിരുന്നു.

Keywords: Amir Tamim appoints Sheikh Abdulrahman as Qatar’s new prime minister, Doha, Qatar, Prime Minister, Oath, Resignation, Gulf, World.

Post a Comment