Follow KVARTHA on Google news Follow Us!
ad

Aster MIMS | അമേരികന്‍ ഹാര്‍ട് അസോസിയേഷന്റെ അഡ്വാന്‍സ്ഡ് സ്‌ട്രോക് ലൈഫ് സപോര്‍ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍; മസ്തിഷ്‌കാഘാത ചികിത്സാരംഗത്ത് കൈത്താങ്ങാവാന്‍ നൂതന സംവിധാനങ്ങള്‍

American Heart Association's Advanced Stroke Life Support started at Aster MIMS, Kozhikode, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) മസ്തിഷ്‌കാഘാത ചികിത്സാരംഗത്ത് ലോകത്തെ ഏറ്റവും നൂതനമായ ചികിത്സാ സംവിധാനങ്ങളില്‍ പരിചയ സമ്പത്ത് കൈവരിക്കാനുതകുന്ന രീതിയില്‍ സജ്ജീകരിക്കപ്പെട്ട അമേരികന്‍ ഹാര്‍ട് അസോസിയേഷന്റെ 'അഡ്വാന്‍സ്ഡ് സ്‌ട്രോക് ലൈഫ് സപോര്‍ട്' കോഴ്‌സ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരും സ്‌ട്രോകുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് ജീവനക്കാരും മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ പങ്കെടുത്തു. അമേരികന്‍ ഹാര്‍ട് അസോസിയേഷന്റെ ഫാകല്‍റ്റിയാണ് ക്ലാസുകള്‍ നയിച്ചത്.
       
Latest-News, Kerala, Kozhikode, Top-Headlines, Health, Treatment, Hospital, Aster MIMS Kozhikode, American Heart Association's Advanced Stroke Life Support started at Aster MIMS, Kozhikode.

കോവിഡാനന്തര കാലത്ത് ചെറുപ്പക്കാരില്‍ ഉള്‍പെടെ മസ്തിഷ്‌കാഘാതത്തിന്റെ എണ്ണവും തീവ്രതയും സങ്കീര്‍ണതയും വര്‍ധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ശിഷ്ടജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കോ, മരണത്തിന് തന്നെയോ ആണ് ഇത് കാരണമാകുന്നത്. കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാതെ പോകുന്നതാണ് ഇത്തരം പ്രത്യാഘാതങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്.

'അഡ്വാന്‍സ്ഡ് സ്‌ട്രോക് ലൈഫ് സപോര്‍ട്' പദ്ധതിയിലൂടെ എല്ലാ മേഖലയിലുമുള്ള ഡോക്ടര്‍മാര്‍ക്ക് സ്‌ട്രോക് പരിചരണത്തില്‍ വിദഗ്ധ പരിശീലനം നല്‍കുകയും ഈ ഡോക്ടര്‍മാരെ ഉള്‍പെടുത്തി സ്‌ട്രോക് ബാധിച്ചവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ചികിത്സ നല്‍കാന്‍ സാധിക്കുന്ന നെറ്റ് വര്‍കിന് രൂപം നല്‍കാനും സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
     
Latest-News, Kerala, Kozhikode, Top-Headlines, Health, Treatment, Hospital, Aster MIMS Kozhikode, American Heart Association's Advanced Stroke Life Support started at Aster MIMS, Kozhikode.

ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമേരികന്‍ ഹാര്‍ട് അസോസിയേഷന്‍ പ്രതിനിധികളായ മറീഡ സ്ട്രാക്കിയ (ഇന്റര്‍നാഷണല്‍ റിസസിറ്റേഷന്‍ പ്രോഗ്രാം മാനജര്‍), ഡോ. ജോസ് ഫെറര്‍ (ഡയറക്ടര്‍, ഇന്റര്‍നാഷണല്‍ ഹെല്‍ത്), ഡേവിഡ് കീത്ത് (ഡയറക്ടര്‍ ഓഫ് പ്രൊഫഷണള്‍ എജ്യുകേഷന്‍), ജോണ്‍ കിം (വൈസ് പ്രസിഡന്റ്, ഏഷ്യ പസഫിക്), ഡോ. സചിന്‍ മേനോന്‍ (റീജ്യനല്‍ ഡയറക്ടര്‍ - ഇന്‍ഡ്യ, ശ്രീലങ്ക, നേപാള്‍ ആന്‍ഡ് ബംഗ്ലാദേശ്), ഡോ. വേണുഗോപാലന്‍ പി പി (ആസ്റ്റര്‍ എമര്‍ജന്‍സി വിഭാഗം മേധാവി), ഡോ. നൗഫല്‍ ബശീര്‍ (ഡെപ്യൂടി സി എം എസ്), ലുക്മാന്‍ പൊന്മാടത്ത് (സി ഒ ഒ, ആസ്റ്റര്‍ മിംസ് കോഴിക്കോട്) തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Health, Treatment, Hospital, Aster MIMS Kozhikode, American Heart Association's Advanced Stroke Life Support started at Aster MIMS, Kozhikode.
< !- START disable copy paste -->

Post a Comment