Inquiry | ഇടുക്കി ജലസംഭരണിയിൽ കാഞ്ചിയാർ പഞ്ചായത് കയ്യേറ്റം നടത്തിയെന്ന ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് കെഎസ്ഇബി മാനജിങ് ഡയറക്ടർ; അന്വേഷണ ചുമതല സിവിൽ ജനറേഷൻ ഡയറക്ടർക്ക്; ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങി
Mar 8, 2023, 13:58 IST
കട്ടപ്പന: (www.kvartha.com) ഇടുക്കി ജലസംഭരണി കയ്യേറി കാഞ്ചിയാർ ഗ്രാമപഞ്ചായത് അനധികൃത നിർമാണ പ്രവൃത്തികൾ നടത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ കെഎസ്ഇബി സിഎംഡി സിവിൽ ജനറേഷൻ ഡയറക്ടർക്ക് നിർദേശം നൽകി.
കട്ടപ്പന - കുട്ടിക്കാനം റോഡിലെ വെള്ളിലാങ്കണ്ടം കുഴൽപ്പാലത്തിന് സമീപമാണ് റിസർവയോർ കയ്യേറി രണ്ടുവർഷം മുമ്പ് കാഞ്ചിയാർ പഞ്ചായത് കംഫർട് സ്റ്റേഷനും ഷോപിംഗ് കോംപ്ലക്സും നിർമിച്ചതായി പരാതി ഉയർന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ഇതുവഴിയെത്തുന്ന ശബരിമല തീർഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി താൽക്കാലിക സൗജന്യ നിർമാണത്തിന് ജില്ലാ ഭരണകൂടം നൽകിയ അനുമതിയുടെ മറപിടിച്ചാണ് ലക്ഷങ്ങൾ ചിലവഴിച്ച് പഞ്ചായത് നിർമാണ പ്രവൃത്തികൾ നടത്തിയതെന്നാണ് ആരോപണം.
ജലസംഭരണിയ്ക്കുള്ളിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന കാലത്ത് തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ജലസംഭരണിയുടെ മേൽനോട്ടം വഹിക്കുന്ന വാഴത്തോപ്പിലെ ഡാം സേഫ്റ്റി ഡിവിഷൻ രണ്ട് ഓഫീസിലെ ചീഫ് എൻജിനീയർക്ക് അടക്കം പരാതികളും ചെന്നിരുന്നു. എന്നാൽ പരാതികളിൽ പ്രാഥമിക പരിശോധന മാത്രമാണുണ്ടായതെന്നാണ് ആക്ഷേപം. റിസർവോയറിന്റെ സംരക്ഷണത്തിനായി ദിവസവേതന അടിസ്ഥാനത്തിൽ വാചറുമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരും കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
അതേസമയം പരാതി ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ എക്സിക്യൂട്ടീവ് എൻജിനീയറോട് റിപ്പോർട്ട് നേടിയതായി ഡാം സേഫ്റ്റി ഓർഗനൈസേഷൻ ചീഫ് എൻജിനീയർ പറഞ്ഞു.ഡാം റിസർവോയറിലെ കൈയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്താൻ ജില്ലാ കലക്ടറും നിർദ്ദേശം നൽകിയിട്ടുണ്ട്.
Keywords: Idukki, Kattappana, Kerala, News, Allegation, Panchayath, KSEB, Director, Enquiry, Order, Investigates, Complaint, Shabarimala Pilgrims, Top-Headlines, CMD Civil Generation Director, Pipe bridge, Comfort Station, Shopping Complex, Mandala Makaravilak, Allegation of Kanchiyar Grama Panchayath encroachment on Idukki reservoir: KSEB managing director orders inquiry.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.