Follow KVARTHA on Google news Follow Us!
ad

HC Verdict | സുപ്രധാന വിധി: കുഞ്ഞ് ജനിച്ച ശേഷവും സ്ത്രീകൾക്ക് പ്രസവാവധി എടുക്കാമെന്ന് ഹൈകോടതി

Allahabad High Court: Woman Can Take Maternity Leave Even After The Birth Of A Child#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) കുഞ്ഞ് ജനിച്ച ശേഷവും സ്ത്രീകൾക്ക് പ്രസവാവധി എടുക്കാമെന്ന് അലഹബാദ് ഹൈകോടതിയുടെ സുപ്രധാന വിധി. കുഞ്ഞ് ജനിച്ചാൽ പ്രസവാവധി നിഷേധിക്കാനാവില്ലെന്നും നിയമം അനുസരിച്ച് കുഞ്ഞ് ജനിച്ച ശേഷവും സ്ത്രീക്ക് പ്രസവാവധി ലഭിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രസവാവധിയും ശിശു സംരക്ഷണ അവധിയും വ്യത്യസ്ത അവധികളാണ്. രണ്ടും കൂടി ഒരുമിച്ച് എടുക്കാം. കുട്ടി ജനിച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ പ്രസവാവധി നിഷേധിക്കുന്നത് തെറ്റാണെന്നും ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയുടെ ബെഞ്ച് നിരീക്ഷിച്ചു.

കുട്ടിയുടെ ജനനശേഷം പ്രസവാവധി അനുവദിക്കാൻ വിസമ്മതിച്ച ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹീരാപൂർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപികയാണ് കോടതിയെ സമീപിച്ചത്. 180 ദിവസത്തെ പ്രസവാവധിയാണ് അവർ ആവശ്യപ്പെട്ടിരുന്നത്. കുട്ടിയുടെ ജനനശേഷം പ്രസവാവധി ലഭിക്കില്ലെന്നും പ്രധാനധ്യാപികയ്ക്ക് ശിശു സംരക്ഷണ അവധി എടുക്കാമെന്നും വിദ്യാഭ്യാസ ഓഫീസർ അറിയിച്ചിരുന്നു. ഇതാണ് പ്രധാനധ്യാപിക കോടതിയിൽ ചോദ്യം ചെയ്തത്.

News, Top-Headlines, Education Department, Education, Court, High Court, Court Order, Verdict, Medical leave, Allahabad High Court: Woman Can Take Maternity Leave Even After The Birth Of A Child.

വാദം കേട്ട കോടതി വിദ്യാഭ്യാസ ഓഫീസറുടെ നടപടിയെ വിമർശിച്ചു. നിയമം മനസിലാക്കുന്നതിൽ വിദ്യാഭ്യാസ ഓഫീസർക്ക് പിഴവ് സംഭവിച്ചു. പാർലമെന്റ് പാസാക്കിയ നിയമമാണ്. ഹർജിക്കാരിക്ക് നിയമപ്രകാരം പ്രസവാവധിക്ക് അർഹതയുണ്ട്. അവർക്ക് പ്രസവാവധിയും ശിശു സംരക്ഷണ അവധിയും എടുക്കാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ശമ്പളം തടഞ്ഞുവെച്ചെന്നും പ്രധാനധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രധാനധ്യാപികയ്ക്ക് കുടിശ്ശിക സഹിതം സ്ഥിരം ശമ്പളം നൽകാൻ ഉത്തരവിടുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി നിർദേശം നൽകി.

Keywords: News, Top-Headlines, Education Department, Education, Court, High Court, Court Order, Verdict, Medical leave, Allahabad High Court: Woman Can Take Maternity Leave Even After The Birth Of A Child.
< !- START disable copy paste -->

Post a Comment