Train | വനിതകളുടെ മാത്രം സേവനത്തില്‍ പാലക്കാട്-ഈറോഡ് ചരക്ക് ട്രെയിന്‍ കുതിച്ചു

പാലക്കാട്: (www.kvartha.com) ലോകോ പൈലറ്റ് സീറ്റില്‍ എസ് ബി ജി, അടുത്ത ഇരിപ്പിടത്തില്‍ സീനിയര്‍ അസി. ലോകോ പൈലറ്റ് കെ ഗായത്രി, പാലക്കാട് നിന്ന് ഈറോഡിലേക്ക് കുതിച്ച ചരക്ക് വണ്ടി ഇവര്‍ നിയന്ത്രിച്ചു. ഏറ്റവും പിറകില്‍ ഗാര്‍ഡ് ഡ്യൂടിയില്‍ സികെ നിമിഷ ബാനു. പച്ചക്കൊടി കാണിച്ചതും വനിത.
           
Train | വനിതകളുടെ മാത്രം സേവനത്തില്‍ പാലക്കാട്-ഈറോഡ് ചരക്ക് ട്രെയിന്‍ കുതിച്ചു

വനിത ദിനത്തില്‍ ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ ഏര്‍പെടുത്തിയതാണ് സ്ത്രീ പക്ഷ യാത്ര. ഡിവിഷനില്‍ ഇത് ആദ്യമാണെന്ന് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എംകെ ഗോപിനാഥന്‍ പറഞ്ഞു. 45 വാഗണോട് കൂടിയ ഇലക്ട്രിക് ഗുഡ്‌സ് ട്രെയിന്‍ 1094 ടണ്‍ ചരക്കുമായാണ് സഞ്ചരിച്ചത്. ഡിവിഷനല്‍ മാനജര്‍ ത്രിലോക് കൊത്താരി, അഡി. ഡിവിഷനല്‍ മാനജര്‍മാരായ സിടി സകീര്‍ ഹുസൈന്‍, എസ് ജയകൃഷ്ണന്‍ തുടങ്ങി ഉദ്യോഗസ്ഥര്‍ പച്ചക്കൊടി വീശിയ ചടങ്ങില്‍ പങ്കെടുത്തു.
            
Train | വനിതകളുടെ മാത്രം സേവനത്തില്‍ പാലക്കാട്-ഈറോഡ് ചരക്ക് ട്രെയിന്‍ കുതിച്ചു
         
Train | വനിതകളുടെ മാത്രം സേവനത്തില്‍ പാലക്കാട്-ഈറോഡ് ചരക്ക് ട്രെയിന്‍ കുതിച്ചു
       
Train | വനിതകളുടെ മാത്രം സേവനത്തില്‍ പാലക്കാട്-ഈറോഡ് ചരക്ക് ട്രെയിന്‍ കുതിച്ചു

Keywords:  Latest-News, Kerala, Palakkad, Top-Headlines, Women's-Day, Women, Train, Railway, Indian Railway, All women crew operated a goods train from Palakkad Junction to Erode.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia