Volley | അഖിലേന്‍ഡ്യ വോളി മാര്‍ച് 8 ന് വേങ്ങാട് തുടങ്ങും

 


കൂത്തുപറമ്പ്: (www.kvartha.com) മാര്‍ക്സിയനും പ്രമുഖ എഴുത്തുകാരനും ചിന്താ വാരികയുടെ എഡിറ്ററുമായിരുന്ന സി ഭാസ്‌കരന്റെ സ്മരണാര്‍ഥം പീപിള്‍സ് വേങ്ങാട് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്‍ഡ്യ വേങ്ങാട് വോളി വ്യാഴാഴ്ച തുടങ്ങും.

വേങ്ങാട് സൗത് യുപി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ഫ് ളഡ് ലിറ്റ് മൈതാനിയില്‍ രാത്രി എട്ടുമണിക്ക് ജില്ലാ കലക്ടര്‍ ചന്ദ്രശേഖരന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ മേജര്‍ വിഭാഗത്തില്‍ ഇഎംഇ സെകന്തരബാദ്(ഇന്‍ഡ്യന്‍ നേവി), ടീം സോള്‍ജിയേഴ്സ് കണ്ണൂര്‍(കര്‍ണാടക സ്റ്റേറ്റ് ടീം), ഇന്‍ഡ്യന്‍ റെയില്‍വെ, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലിക്കുട, റോയല്‍ കൂത്തുപറമ്പ്(ഇന്‍ഡ്യന്‍ ആര്‍മി), ടി ബോയ്സ് മംഗലാപുരം, ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ്, സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരിയും ജില്ലാ മത്സര വിഭാഗത്തില്‍ ന്യൂ പ്രസാദ് വെള്ളച്ചാല്‍, എകെജി ഊര്‍പള്ളി, ടാസ്‌ക് മക്രേരി, പി ആര്‍ എന്‍ എസ് കോളജ് മട്ടന്നൂര്‍, ബിലാല്‍ പാലേരി, യുവധാര പട്ടാന്നൂര്‍ എന്നിവരും മാറ്റുരയ്ക്കും.

Volley | അഖിലേന്‍ഡ്യ വോളി മാര്‍ച് 8 ന് വേങ്ങാട് തുടങ്ങും

ജില്ലാ വിഭാഗം മത്സരം രാത്രി ഏഴുമണിക്കും മേജര്‍ വോളി മത്സരം 8.30 നുമാണ് നടക്കുക. 12 ന് രാത്രി സെന്‍ട്രല്‍ ജയില്‍ കണ്ണൂരും എക്സൈസ് കണ്ണൂരും 13 ന് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനും കൃഷ്ണമേനോന്‍ സ്മാരക വനിത കോളജും തമ്മിലുള്ള വനിത പ്രദര്‍ശന മത്സരവും നടക്കും. സമാപന ദിവസമായ 15 ന് സമ്മാന ദാന ചടങ്ങില്‍ സി ഭാസ്‌കരന്റെ കുടുംബാംഗങ്ങളും പങ്കെടുക്കും.

Keywords:  All India Volley will start on March 8 in Vengad, Kannur, News, Sports, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia