Follow KVARTHA on Google news Follow Us!
ad

Saudi Tourism | ഇനി ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ടൂറിസ്റ്റ് വിസയില്‍ സഊദി അറേബ്യ സന്ദര്‍ശിക്കാം

All GCC residents, irrespective of their profession, can now get Saudi tourist visa#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ദുബൈ: (www.kvartha.com) ഇനി ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ടൂറിസ്റ്റ് വിസയില്‍ സഊദി സന്ദര്‍ശിക്കാമെന്ന് സഊദി ടൂറിസം മന്ത്രാലയം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാം. നിശ്ചിത പ്രൊഫഷനലുകളില്‍ ഉള്ളവര്‍ക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം സഊദി അറേബ്യ റദ്ദാക്കി. 

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ജിസിസി റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും ഏത് തൊഴില്‍ പ്രൊഫഷനുകളില്‍ പെട്ടവരാണെങ്കിലും സഊദി സന്ദര്‍ശിക്കാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. 

പാസ്പോര്‍ടിന് ചുരുങ്ങിയത് ആറുമാസത്തേയും വിസക്കും മൂന്നുമാസത്തെയും കാലാവധി വേണം. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളോടൊപ്പം മാത്രമേ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. 300 റിയാലും ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുമാണ് ഈടാക്കുന്ന ഫീസ്.

News, World, international, Dubai, Travel & Tourism, Tourism, Gulf, Saudi Arabia, Top-Headlines, Latest-News, Visa, All GCC residents, irrespective of their profession, can now get Saudi tourist visa



സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ visa(dot)mofa(dot)gov(dot)sa എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിസ ഇഷ്യൂ ചെയ്ത ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ടിപിള്‍ ടൂറിസ്റ്റ് വിസയില്‍ 90 ദിവസം വരെ സഊദിയില്‍ കഴിയാം. 90 ദിവസത്തെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയില്‍ 30 ദിവസം വരെ സഊദിയില്‍ കഴിയാം.

ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ നിശ്ചിത തൊഴില്‍ മേഖലയില്‍ പെട്ടവരാകണമെന്ന നിബന്ധന മന്ത്രാലയം റദ്ദാക്കി. ഇങ്ങനെ സഊദിയില്‍ എത്തുന്നവര്‍ക്ക് സഊദിയില്‍ എവിടെയും സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും ചരിത്ര വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ട്.

Keywords: News, World, international, Dubai, Travel & Tourism, Tourism, Gulf, Saudi Arabia, Top-Headlines, Latest-News, Visa, All GCC residents, irrespective of their profession, can now get Saudi tourist visa

Post a Comment