പള്ളിയിലേക്ക് ആരും നിറങ്ങളും മറ്റും വാരി എറിയാതിരിക്കാനാണ് ഈ സംരക്ഷണമെന്ന് അധികൃതർ അറിയിച്ചു. ഹോളി ദിനത്തിൽ സാമൂഹിക വിരുദ്ധരുടെ പേരിൽ ഒരു തരത്തിലുള്ള സംഘർഷാവസ്ഥയും ഉണ്ടാകരുത് എന്നതിനാലാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഹൽവായാൻ മസ്ജിദിൽ കഴിഞ്ഞ അഞ്ച് വർഷമായി ടാർപോളിൻ കൊണ്ട് മൂടിവരുന്നുണ്ട്. എന്നാൽ മറ്റ് മസ്ജിദുകളിൽ ഇതാദ്യമായാണ് ഇത്തരമൊരു നടപടി.
ഹോളി, ബറാഅത്ത് പ്രമാണിച്ച് നഗരത്തിൽ കാൽനടയായി പട്രോളിംഗ് നടത്തി സുരക്ഷാ സംവിധാനം നിയന്ത്രിക്കാൻ കീഴുദ്യോഗസ്ഥർക്ക് എസ്എസ്പി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ സെൻസിറ്റീവ് ഏരിയകളും തിരക്കേറിയ പ്രദേശങ്ങളും ഡ്രോൺ ക്യാമറകൾ നിരീക്ഷിച്ച് വരികയാണ്.
Keywodrs: National, News, Mosque, Holi, Drone, Media, Report, Politics, Masjid, Top-Headlines, Dehli Gate, Banna Devi, Kotwali, Aligarh Mosque Covered Ahead Of Holi To Ensure It Is Not Smeared With Colour.