മാവേലിക്കര: (www.kvartha.com) ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ എതിരേല്‍പ് ഉത്സവത്തിനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെല്‍ഡിങ് തൊഴിലാളിയായ ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പൂവമ്പള്ളില്‍ ജയലാല്‍ (35) ആണ് മരിച്ചത്. ക്ഷേത്ര ജംഗ്ഷന് പടിഞ്ഞാറുള്ള ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തെ മണല്‍ വില്‍പന നടത്തുന്ന കേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തില്‍ ഉത്സവത്തിന് ഗാനമേള കാണാന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബൈകില്‍ വന്നിരുന്നു. ശനിയാഴ്ച പുലര്‍ചെ ഒന്നിന് ഇവരെ വീട്ടില്‍ കൊണ്ടുവിട്ടശേഷം തിരികെ അമ്പലത്തിലേക്ക് പോയതായി വീട്ടുകാര്‍ പറയുന്നു.
പുലര്‍ചെ 2 മണിക്ക് ക്ഷേത്രത്തിന് സമീപം സംഘര്‍ഷമുണ്ടായിരുന്നുവെന്നും ഇവിടെ നിന്ന് ജയലാല്‍ ഓടിപ്പോയതായും പ്രദേശവാസികള്‍ പറഞ്ഞു. പുലര്‍ചെ നാലോടെ മണല്‍ വില്‍പന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരനാണ് ഒരാള്‍ നിലത്ത് കിടക്കുന്നത് കണ്ട് ആളുകളെ വിളിച്ചുകൂട്ടി അറിയിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കണ്ണമംഗലം വടക്ക് പൂവമ്പള്ളില്‍ പരേതനായ ചന്ദ്രന്റെയും രാജമ്മയുടെയും മകനാണ്. ഭാര്യ: അഞ്ജു.
Keywords: News, Kerala, State, Local-News, Obituary, Found Dead, Labours, Alappuzha: Youth Found Dead Near Chettikulangara