Follow KVARTHA on Google news Follow Us!
ad

Attacked | 'പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെയും സംഘത്തെയും പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാല്‍ ശ്രമം'; അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു

Alappuzha: Youth arrested for trying to attack police officers with pet dog#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com) മാന്നാറില്‍ ചെങ്ങന്നൂര്‍ എസ്ഐയെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 32 കാരനായ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശരത് ആണ് പിടിയിലായത്. എസ്ഐ എം സി അഭിലാഷ്, പൊലീസുകാരായ ശ്യാം, അനീഷ് എന്നിവരാണ് ശരത്തിനെതിരെ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനെത്തിയത്. 

വീടിന് മുന്‍വശത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ശരത്ത് ഭീഷണി മുഴക്കിയെന്നും തുടര്‍ന്ന് കൂട്ടില്‍ കിടന്ന പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. നായയെ തുറന്ന് വിട്ടതിനെ തുടര്‍ന്ന് പൊലീസ് സംഘം ആദ്യം പരിഭ്രാന്തിയിലായെങ്കിലും പിന്നീട് നായയെ കൂട്ടില്‍ കയറ്റുകയും ശരത്തിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

News, Kerala, State, Alappuzha, Local-News, Arrested, Accused, Attack, Dog, Police, Remanded, Alappuzha: Youth arrested for trying to attack police officers with pet dog


ഔദ്യോഗിക ഡ്യൂടി തടസപ്പെടുത്തി പൊലീസ് സംഘത്തെ ഉപദ്രവമേല്‍പിക്കുന്നതിനാണ് ഇയാള്‍ ശ്രമിച്ചതെന്ന് എസ്‌ഐ അഭിലാഷ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, State, Alappuzha, Local-News, Arrested, Accused, Attack, Dog, Police, Remanded, Alappuzha: Youth arrested for trying to attack police officers with pet dog

Post a Comment