ആലപ്പുഴ: (www.kvartha.com) സിപിഎം ലോകല്‍ കമിറ്റി അംഗമായ ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമിറ്റി അംഗമായ യുവാവ് ആഭിചാരക്രിയ നടത്തിയതായി പരാതി. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റും കായംകുളം ഏരിയ കമിറ്റി അംഗവുമായ വിപിന്‍ സി ബാബുവിനെതിരെയാണ് പരാതി.
യുവനേതാവിനെതിരെ ഭാര്യയുടെ പാര്‍ടി പ്രാദേശികനേതാവായ പിതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രടറിക്കും ആലപ്പുഴ ജില്ലാ സെക്രടറിക്കും പരാതി നല്‍കി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയാണ് പാര്‍ടി നേതൃത്വത്തിനും പൊലീസിനും ലഭിച്ചിരിക്കുന്നത്. ആരോപണവിധേയനായ യുവനേതാവ് നാട്ടില്‍നിന്ന് മാറിനില്‍ക്കുകയാണെന്നാണ് വിവരം.
ഇരുവരുടേതും മിശ്രവിവാഹമായിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പല തവണ പാര്‍ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ച്, ബന്ധമുള്ള സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവനേതാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരുക്കേറ്റ് ഹരിപ്പാട് താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് പരാതി നല്‍കിയത്. മര്‍ദനവിവരം പുറത്തുവന്നതോടെ ഫെബ്രുവരി 28ന് രാത്രിയോടെ യുവതിയുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
Keywords: News,Kerala,State,Alappuzha,Complaint,attack,Assault,party,CPM,Politics,Political party,Top-Headlines,Latest-News,Police,Injured, Alappuzha: Witchcraft and domestic violence complaint against CPM leader