Attack | പഞ്ചായത് അംഗത്തിന്റെ വീടിനുനേരെ ആക്രമണം; ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും തകര്‍ത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി
Mar 15, 2023, 12:02 IST
ആലപ്പുഴ: (www.kvartha.com) ചാരുംമൂട് പഞ്ചായത് അംഗത്തിന്റെ വീടിനുനേരെ ആക്രമണം. പാലമേല്‍ ഗ്രാമപഞ്ചായത് അംഗവും അഭിഭാഷകനും സി പി എം നേതാവുമായ ആദിക്കാട്ടുകുളങ്ങര വള്ളിവിളയില്‍ എം ബൈജുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും തകര്‍ത്ത അഞ്ചംഗ സംഘം ബൈജുവിനെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ നടത്തി.
ബഹളംകേട്ട് ഉണര്‍ന്നുനോക്കുമ്പോഴാണ് അക്രമികള്‍ ഗേറ്റ് തുറന്ന് അകത്തുകടക്കുന്നത് കണ്ടതെന്നും അറിയാവുന്ന മൂന്നുപേര്‍ സംഘത്തിലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. ലഹരിവില്‍പന നടത്തുന്ന സംഘം കക്കൂസ് മാലിന്യം കൊണ്ടുവന്ന് ജനവാസ മേഖലകളില്‍ ഒഴുക്കുന്നുമുണ്ട്. ഇതിനെതിരെ പലപ്പോഴും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും ബൈജു പറഞ്ഞു. സംശയകരമായി കണ്ട രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: News, Kerala, State, Local-News, attack, House, Police, Custody, Alappuzha: Attack on the House of Charummoodu Panchayath Member
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.