എന്നാല്‍ കള്ളനോടുകളുടെ ഉറവിടം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴു കള്ളനോടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍, ഇയാള്‍ക്ക് ഇവ കള്ളനോടാണെന്ന് അറിയില്ലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ജിഷമോള്‍ ഫാഷന്‍, മോഡലിങ് രംഗങ്ങളില്‍ സജീവമാണ്. നിരവധി ഫാഷന്‍ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വ്യാജ വിവാഹ സര്‍ടിഫികറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.
Keywords: Alappuzha agricultural officer, arrested in fake currency case, suspended, Alappuzha, News, Police, Arrested, Cheating, Kerala, Suspension.