Follow KVARTHA on Google news Follow Us!
ad

Stolen | ഉണക്കമീന്‍ കടയില്‍ മോഷണം; 30000 രൂപ മോഷ്ടിച്ചതായി പരാതി

Alappuzha: 30000 Rupees stolen from dried fish shop#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ആലപ്പുഴ: (www.kvartha.com) നഗരത്തിലെ ഒന്‍പത് കടകളില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നതായി പരാതി. പുത്തനങ്ങാടി സെയിന്റ് സെബൈസ്റ്റ്യന്‍ പള്ളിക്ക് സമീപമുള്ള ഡാറാ മാര്‍കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളിലാണ് മോഷണം നടന്നത്. ഉണക്കമീന്‍ വില്‍പന നടത്തിവന്ന സെബാസ്റ്റ്യന്റെ കടയിലും മോഷണം നടന്നു. ഇവിടെ നിന്ന് 30, 000 രൂപയോളം നഷ്ടമായതായി പരാതിയില്‍ പറയുന്നു.

News, Kerala, State, Alappuzha, theft, CCTV, Complaint, Police, Local-News, Alappuzha: 30000 Rupees stolen from dried fish shop


സമീപത്തെ പലചരക്ക് കടകളിലും കള്ളന്‍മാര്‍ കയറി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിരലടയാളം പരിശോധിച്ചു. പ്രദേശത്തെ സിസിടിവി കാമറകളും സൗത് പൊലീസ് പരിശോധിച്ച് വരുകയാണ്. മാര്‍കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Keywords: News, Kerala, State, Alappuzha, theft, CCTV, Complaint, Police, Local-News, Alappuzha: 30000 Rupees stolen from dried fish shop

Post a Comment