Video Song | മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'ഏജന്റ്' പുതിയഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

 




ചെന്നൈ: (www.kvartha.com) മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'ഏജന്റ്' പുതിയഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 'ഏന്തേ ഏന്തേ' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടേത് നിര്‍ണായക കഥാപാത്രമാണ്. 

മമ്മൂട്ടിയും പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുള്ളതിനാല്‍ മലയാളികളും കാത്തിരിക്കുന്നതാണ് 'ഏജന്റ്'. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 

അഖില്‍, ആശിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന 'ഏജന്റ്', ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്നുണ്ട്. 

പാന്‍ ഇന്‍ഡ്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. സംഗീത സംവിധാനം ഹിപ് ഹോപ് തമിഴയും നിര്‍വഹിക്കുന്നു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. ഹോളിവുഡ് ത്രിലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. 

Video Song | മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'ഏജന്റ്' പുതിയഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍


2009 ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച വൈഎസ്ആര്‍ നടത്തിയ 1475 കി.മീ നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം. 

 

Keywords:  News, National, India, chennai, Song, Tollywood, Mollywood, Bollywood, Mammootty, Actor, Social-Media, Video, Top-Headlines, Entertainment, Akhil Akkineni film Agent Lyrical video song out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia