ഇവര്‍ക്കൊപ്പം മറ്റു മൂന്ന് കാപ തടവുകാരെയും വിയ്യൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. കാപ ചുമത്തിയതിനാല്‍ ആറ് മാസം ഇരുവരും തടവില്‍ കഴിയേണ്ടി വരും.
ഇവരെ ശനിയാഴ്ച മാറ്റുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് സുരക്ഷ ലഭിക്കാത്തതിനാലാണ് ജയില്‍മാറ്റം ഞായറാഴ്ചത്തേക്ക് നീട്ടിയത്. ഫെബ്രുവരി 27ന് രാത്രിയാണ് ആകാശിനെയും ജിജോയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷമാണ് ജയില്‍ മാറ്റം.
Keywords: Akash Tillankeri and Jijo were shifted to Viyyur Jail, Kannur, News, Jail, Protection, Police, Kerala.