SWISS-TOWER 24/07/2023

Akash | ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കാപ കേസില്‍ അറസ്റ്റു ചെയ്ത ശുഐബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തൃശൂര്‍ ജില്ലയിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടിയായി.

ജയില്‍ ചട്ടമനുസരിച്ചാണ് ആകാശ് തില്ലങ്കേരിയെയും ജിജോയെയും വിയ്യൂരിലേക്ക് മാറ്റുന്നത്. കാപ തടവുകാരെ സ്വന്തം ജില്ലയില്‍ പാര്‍പ്പിക്കരുതെന്ന് ജയില്‍ ചട്ടമുണ്ട്. 

ഈ സാഹചര്യത്തില്‍ ഇവരെ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് ജയില്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആകാശ് തില്ലങ്കേരിയെയും ജിജോയെയും കണ്ണൂരില്‍ നിന്ന് വിയ്യൂരിലേക്ക് കൊണ്ടുപോകാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസ് എസ് കോര്‍ട് സംരക്ഷണം തേടിയിട്ടുണ്ട്.
 
Akash | ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റും

ഇതു ലഭിച്ചു കഴിഞ്ഞാല്‍ ഇരുവരെയും കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റും. കാപ തടവുകാരനായി അറസ്റ്റു ചെയ്യപ്പെട്ട ആകാശിനെയും ജിജോയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോകിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Akash Tillankeri and his accomplice will be shifted from Kannur Central Jail to Viyur, Kannur, News, Murder case, Jail, Police, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia