Follow KVARTHA on Google news Follow Us!
ad

Obituary | പി സുബ്രഹ്‌മണ്യന്‍ അന്തരിച്ചു; നടന്‍ അജിതിന്റെ പിതാവാണ്; സമൂഹ മാധ്യമത്തില്‍ ആരാധകരുടെയും തമിഴ് സിനിമാലോകത്തിന്റെയും അനുശോചന പ്രവാഹം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,chennai,News,Cinema,Cine Actor,Obituary,National,
ചെന്നൈ: (www.kvartha.com) പി സുബ്രഹ്‌മണ്യന്‍(85) അന്തരിച്ചു. നടന്‍ അജിതിന്റെ പിതാവാണ്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. പാലക്കാട് സ്വദേശിയാണ് പി സുബ്രഹ്‌മണ്യന്‍. ഭാര്യ മോഹിനി കൊല്‍കത സ്വദേശിനിയാണ്. അജിതിന്റെ ആരാധകരുടെയും തമിഴ് സിനിമാലോകത്തിന്റെയും അനുശോചന സന്ദേശങ്ങള്‍ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമം.

അനില്‍ കുമാര്‍, അനൂപ് കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. സംയുക്ത പ്രസ്താവനയിലൂടെ മക്കളാണ് പിതാവിന്റെ വിയോഗ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. 'ഞങ്ങളുടെ പിതാവ് പിഎസ് മണി വെള്ളിയാഴ്ച പുലര്‍ചെ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു.

അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും നിരവധി മെഡികല്‍ പ്രൊഫഷനലുകള്‍ നല്‍കിയ പിന്തുണ ഏറെ വലുതാണ്, പ്രത്യേകിച്ച് നാല് വര്‍ഷം മുമ്പുള്ള അദ്ദേഹത്തിന്റെ തളര്‍ചയെ തുടര്‍ന്ന്-
എന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്.

Ajith Kumar's father Subramaniam passes away, Chennai, News, Cinema, Cine Actor, Obituary, National

പി സുബ്രഹ്‌മണ്യന് ആദരാഞ്ജലി അര്‍പ്പിച്ച് അജിതിന്റെ ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.

ഭാര്യ ശാലിനിക്കും കുട്ടികള്‍ക്കുമൊപ്പം യൂറോപില്‍ അവധി ആഘോഷിക്കുന്ന താരം ഉടന്‍ ചെന്നൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അജിതിന്റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 'എകെ 62' എന്ന ചിത്രത്തിനായി സംവിധായകന്‍ വിഘ്നേഷ് ശിവനൊപ്പം പ്രവര്‍ത്തിക്കേണ്ടിയിരുന്നെങ്കിലും ഈ ചിത്രം ഉപേക്ഷിച്ചു. സംവിധായകന്‍ മഗിഴ് തിരുമേനിക്കൊപ്പമാണ് പുതിയ ചിത്രം എന്നാണ് പുറത്തുവരുന്ന റിപോര്‍ട്.

Keywords: Ajith Kumar's father Subramaniam passes away, Chennai, News, Cinema, Cine Actor, Obituary, National.

Post a Comment