Follow KVARTHA on Google news Follow Us!
ad

AITUC | അസംഘടിത തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് എ ഐ ടി യു സി ജില്ലാകണ്‍വെന്‍ഷന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Increased,Meeting,Office,Politics,Kerala,
കണ്ണൂര്‍: (www.kvartha.com) കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംഗങ്ങള്‍ക്ക് നല്‍കി വരുന്ന വിവിധ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസില്‍ നടന്ന കണ്ണൂര്‍ ജില്ലാ അസംഘടിത തൊഴിലാളി യൂനിയന്‍ (എ ഐ ടി യു സി) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

AITUC district convention to increase benefits for unorganized workers, Kannur, News, Increased, Meeting, Office, Politics, Kerala

കണ്‍വെന്‍ഷന്‍ സിപിഐ ജില്ലാ സെക്രടറി സിപി സന്തോഷ് കുമാര്‍ ഉദ് ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. സജിലാല്‍ സംഘടനാ റിപോര്‍ട് അവതരിപ്പിച്ചു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലക്യഷ്ണന്‍, പി ഗംഗാധരന്‍, പി രാജാമണി എന്നിവര്‍ പ്രസംഗിച്ചു. ടിവി നാരായണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ടിവി നാരായണന്‍ (പ്രസിഡന്റ്) എ കൃഷ്ണന്‍,(സെക്രടറി).

Keywords: AITUC district convention to increase benefits for unorganized workers, Kannur, News, Increased, Meeting, Office, Politics, Kerala.

Post a Comment