Follow KVARTHA on Google news Follow Us!
ad

Air India | എയർ ഇന്ത്യ ജീവനക്കാർക്ക് വീണ്ടും സ്വമേധയാ വിരമിക്കൽ ഓഫർ; 2000 സ്ഥിരം ജീവനക്കാരുടെ എണ്ണം കുറയ്ക്കും

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Air India To Cut Down Permanent Employee Count By 2,000 In 2nd Voluntary Retirement Scheme: Report
ന്യൂഡെൽഹി: (www.kvartha.com) സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ (VRS) എയർ ഇന്ത്യ സ്ഥിരം ജീവനക്കാരുടെ എണ്ണം രണ്ടായിരത്തോളം കുറയ്ക്കാൻ പദ്ധതിയിടുന്നു. 2022 ജൂണിൽ, ടാറ്റ ഏറ്റെടുത്തതിനെത്തുടർന്ന് ഏകദേശം 1,500 ജീവനക്കാർ പുതിയ മാനേജ്‌മെന്റിന് കീഴിലുള്ള ആദ്യത്തെ വിആർഎസ് ഓഫർ പ്രയോജനപ്പെടുത്തി. സർക്കാർ ടാറ്റ സൺസിന് എയർ ഇന്ത്യ വിറ്റപ്പോൾ അതിൽ 8,000 സ്ഥിരം ജീവനക്കാരുണ്ടായിരുന്നു.

New Delhi, Air India, Retirement, Report, Government, Officers, Application, National, News, Stop, Air India To Cut Down Permanent Employee Count By 2,000 In 2nd Voluntary Retirement Scheme: Report.

ടാറ്റ ഇതിനായി 200 കോടി രൂപ നീക്കിവച്ചതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ആദ്യം, എയർ ഇന്ത്യ തങ്ങളുടെ നോൺ-ഫ്ലൈയിംഗ് ജീവനക്കാർക്കായി സ്വയം വിരമിക്കല്‍ ഓഫർ പ്രഖ്യാപിച്ചിരുന്നു. 40 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ഥിരം ജനറൽ കേഡർ ഓഫീസർമാർക്കും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി സേവനം പൂർത്തിയാക്കിയവർക്കുമാണ് ഈ ഓഫർ ലഭിക്കുക. ഇതുകൂടാതെ, കുറഞ്ഞത് അഞ്ച് വർഷത്തെ തുടർച്ചയായ സർവീസ് പൂർത്തിയാക്കിയ ക്ലറിക്കൽ, അൺ സ്കിൽഡ് വിഭാഗങ്ങളിലെ ജീവനക്കാർക്കും വിആർഎസിന് അർഹതയുണ്ട്.

ഏപ്രിൽ 30 വരെ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഏകദേശം 2,100 ജീവനക്കാർക്ക് ഏറ്റവും പുതിയ വിആർഎസ് ഓഫർ ലഭിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നിലവിൽ, ഫ്ളൈയിംഗ്, നോൺ ഫ്ളൈയിംഗ് ജീവനക്കാർ ഉൾപ്പെടെ ഏകദേശം 11,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. മാർച്ച് 17 നും ഏപ്രിൽ 30 നും ഇടയിൽ വിആർഎസിന് അപേക്ഷിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് എക്‌സ്‌ഗ്രേഷ്യ തുകയ്‌ക്ക് പുറമെ ഒരു ലക്ഷം രൂപ കൂടി ലഭിക്കും.

Keywords: New Delhi, Air India, Retirement, Report, Government, Officers, Application, National, News, Air India To Cut Down Permanent Employee Count By 2,000 In 2nd Voluntary Retirement Scheme: Report.
< !- START disable copy paste -->

Post a Comment