അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫോം പൂരിപ്പിക്കാവുന്നതാണ്. ഇന്ത്യൻ ആർമി പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ആദ്യ ഘട്ടമായ എഴുത്ത് പരീക്ഷ ഇത്തവണ മുതൽ ഓൺലൈൻ വഴിയാണ് നടത്തുക. അപേക്ഷകർ ഓൺലൈൻ അപേക്ഷാ ഫീസായി 250 രൂപ അടയ്ക്കണം.
അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യത തസ്തിക അനുസരിച്ചാണ്. പൊതുവെ, എട്ട് മുതൽ 12 വരെ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17.5 നും 21 നും ഇടയിൽ ആയിരിക്കണം. കൂടാതെ, പത്താം ക്ലാസ് മാർക്ക് ഷീറ്റ് പോലുള്ള രേഖകൾ ഡിജിലോക്കർ അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്.
നാല് വർഷത്തേക്കാണ് നിയമനം. 25 ശതമാനം പേർക്ക് മാത്രമാണ് സ്ഥിരനിയമനം ലഭിക്കുക. ഓൺലൈൻ പരീക്ഷ, പിഇടി, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി, ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.
അപേക്ഷിക്കേണ്ടവിധം
* ഔദ്യോഗിക വെബ്സൈറ്റ് - joinindianarmy(dot)gov(dot)in - സന്ദർശിക്കുക
* വെബ്‌സൈറ്റ് ഹോംപേജ് കാണുന്നതിന് ക്യാപ്‌ച നൽകുക
* താഴേക്ക് സ്ക്രോൾ ചെയ്ത് JRO/OR/Agniveer Login ക്ലിക്ക് ചെയ്യുക
* സ്വയം രജിസ്റ്റർ ചെയ്ത ശേഷം ഫോം പൂരിപ്പിക്കുക
* ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക
* ഫോം സമർപ്പിച്ച് അതിന്റെ പ്രിന്റൗട്ട് എടുക്കുക
Keywords: New Delhi, National, News, Recruitment, Registration, Application, Army, Website, Online, Top-Headlines, Agniveer Recruitment 2023 Registration last date extended till Mar 20.