Sanju Samson | 'ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുമെന്ന് കുട്ടിക്കാലത്ത് ഞാനെന്റെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു, 21 വര്‍ഷങ്ങള്‍ക്കുശേഷം ആ ദിവസം വന്നെത്തി'; രജനീകാന്തിന്റെ വീട്ടിലെത്തി സഞ്ജു സാംസണ്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ചെന്നൈ: (www.kvartha.com) ടീം ഇന്‍ഡ്യയുടെ വികറ്റ് കീപര്‍-ബാറ്റര്‍ സഞ്ജു സാംസണ്‍ ഞായറാഴ്ച തെന്നിന്‍ഡ്യന്‍ സൂപര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു ചിത്രം പങ്കിട്ടു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചിത്രം അപ്ലോഡ് ചെയ്യുമ്പോള്‍, ഒരു ദിവസം താന്‍ 'രജനി സാറിനെ' വീട്ടില്‍ കാണുമെന്ന് കുട്ടിക്കാലത്ത് മാതാപിതാക്കളോട് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
Aster mims 04/11/2022

താരത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നും മലയാളി ക്രികറ്റ് താരം സഞ്ജു സാംസണ്‍ പ്രതികരിച്ചു.

'ഏഴാം വയസില്‍ തന്നെ ഞാനൊരു സൂപര്‍ രജനി ഫാനായിരുന്നു. ഒരു ദിവസം ഞാന്‍ രജനി സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുമെന്ന് എന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം ആ ദിവസം വന്നെത്തിയിരിക്കുന്നു' -സഞ്ജു സാംസണ്‍ കുറിച്ചു. 

Sanju Samson | 'ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുമെന്ന് കുട്ടിക്കാലത്ത് ഞാനെന്റെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു, 21 വര്‍ഷങ്ങള്‍ക്കുശേഷം ആ ദിവസം വന്നെത്തി'; രജനീകാന്തിന്റെ വീട്ടിലെത്തി സഞ്ജു സാംസണ്‍


ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിനുള്ള ഒരുക്കങ്ങളിലാണ് സഞ്ജുവിപ്പോള്‍. രാജസ്താന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്‍ഡ്യന്‍ ടീമിനായി ഒടുവില്‍ കളിച്ചത്. പരുക്കേറ്റ താരം പിന്നീട് ടീമില്‍നിന്ന് പുറത്തായി. പരുക്ക് മാറിയെങ്കിലും ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

Keywords:  News, National, Entertainment, Player, Cricket, Sports, Rajanikanth, Top-Headlines, Latest-News, Social-Media, Twitter, 'After 21 years, that day has come'- Sanju Samson elated after meeting Rajinikanth in dream-come-true moment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script