Driving license | ക്ലചും ഗിയറും വേണ്ട; ഓടോമാറ്റിക് വാഹനങ്ങളിൽ ഡ്രൈവിംഗ് പഠിച്ചിറങ്ങുന്നവർ റോഡിൽ പ്രശ്‌നക്കാരാവുമോ? 'കയറ്റത്തിലും ഇറക്കത്തിലും കൈവിട്ട് പോകും'; ഡ്രൈവിങ് ടെസ്‌റ്റിനുള്ള പുതിയ നിയമങ്ങൾക്കെതിരെ വിമർശനം; ഗുണങ്ങളുണ്ടെന്ന് മറുവാദം
Mar 21, 2023, 16:07 IST
തിരുവനന്തപുരം: (www.kvartha.com) ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ ഓടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാമെന്ന സർകാർ തീരുമാനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം. സ്ത്രീകൾ അടക്കമുള്ളവർക്ക് ഇത് ഗുണകരമാവുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ ഓടോമാറ്റികിൽ എളുപ്പം ലൈസൻസ് എടുത്തു മാന്വൽ വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുന്നവർ മറ്റുള്ളവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നാണ് മറ്റുചിലരുടെ അഭിപ്രായം.
ലൈറ്റ് മോടോർ വെഹികിൾ (LMV) ഡ്രൈവിംഗ് ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന സർകാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഗിയറുള്ള വാഹനങ്ങളിൽ മാത്രമായിരുന്നു നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ്. പുതിയ ഉത്തരവോടെ ഡ്രൈവിംഗ് ലൈസൻസിനുള്ള എച്, റോഡ് ടെസ്റ്റുകൾക്ക് ഇനി ക്ലചും, ഗിയറും ഇല്ലാത്ത ഓടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം.
ക്ലചിന്റെ സങ്കീർണതകൾ കാരണം ടെസ്റ്റിൽ നിരവധി പേർ പരാജയപ്പെടുന്ന സ്ഥിതിക്ക് പുതിയ തീരുമാനത്തിലൂടെ മാറ്റമുണ്ടാകുമെന്നാണ് ഇതിന് അനുകൂലിക്കുന്നവർ പറയുന്നത്. ഗിയർ മാറ്റവും ക്ലച് ഉപയോഗവും വേണ്ടാത്തതിനാൽ ഓടോമാറ്റിക് വാഹനങ്ങൾ പൊതുവെ സ്ത്രീകൾക്ക് ഓടിക്കാൻ എളുപ്പമാണെന്ന് പറയാറുണ്ട്. ഓടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാഗ്രഹിക്കുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് മാറ്റങ്ങൾ ഗുണകരമാവും. അതോടൊപ്പം മലിനീകരണം കുറച്ച് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കാനും ഇത് വഴിവെക്കുമെന്നാണ് വാദം. ആർടിഒ ജീവനക്കാരുടെ ജോലിഭാരം കുറയുമെന്നതും മറ്റൊരു നേട്ടമാണ്
അതേസമയം, ഓടോമാറ്റിക് വാഹനങ്ങളിൽ ഡ്രൈവിംഗ് പഠിച്ചവർ ഗിയർ വണ്ടിയുമെടുത്ത് റോഡുകളിൽ ഇറങ്ങിയാൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരുമെന്നാണ് വിമർശകർ വ്യക്തമാക്കുന്നത്. വഴിയിൽ ചാടി ഓഫാകുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗത തടസവും കയറ്റത്തിൽ പുറകിലേക്ക് ഇറങ്ങിയുണ്ടാക്കുന്ന അപകടങ്ങളും കുത്തനെ കൂടാനാണ് സാധ്യതയെന്ന് ഡോക്ടർ ജമാൽ എന്ന ഉപയോക്താവ് ഫേസ്‌ബുകിൽ അഭിപ്രായപ്പെട്ടു. നഗരപ്രദേശങ്ങളിൽ പ്രശ്നങ്ങൾ കൂടുതലായിരിക്കുമെന്നും വിമർശനമുണ്ട്.
പൊതുവെ മലയാളികൾ അടക്കമുള്ളവരുടെ റോഡ് സംസ്‌കാരം വിമർശന വിധേയമാവാറുണ്ട്. മോശം ഡ്രൈവിങും നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചകളുമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. അതിനിടയിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള നിയമങ്ങൾ ലഘൂകരിക്കുന്നത് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ പെരുപ്പത്തിനും വഴിവെക്കും. ഈ സാഹചര്യത്തിൽ റോഡ് നിയമങ്ങൾ കർശനമാക്കുന്നതിനൊപ്പം അപകടങ്ങളും മറ്റും തടയാൻ ശക്തമായ നപടികൾ വേണമെന്നാണ് ഉയരുന്ന ആവശ്യം.
Keywords: Thiruvananthapuram, Kerala, News, Driving Licence, Motorvechicle, Government, Electricity, Women, Road, Facebook, Top-Headlines, Advantages & disadvantages of automated driving license?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.