Second Marriage | 28-ാം വിവാഹ വാര്‍ഷികദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി പ്രമുഖ അഭിഭാഷകനും സിനിമാ താരവുമായ ശുകൂര്‍ വകീലും ഭാര്യ ശീന ശുകൂറും

 


കാസര്‍കോട്: (www.kvartha.com) 28-ാം വിവാഹ വാര്‍ഷികദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി പ്രമുഖ അഭിഭാഷകനും സിനിമാ താരവുമായ ശുകൂര്‍ വകീലും ഭാര്യ ശീന ശുകൂറും. രാജ്യാന്തര വനിതാ ദിനത്തിലെ 'രണ്ടാം വിവാഹ'ത്തെക്കുറിച്ചു സമൂഹമാധ്യമത്തിലൂടെയാണ് ശുകൂര്‍ വെളിപ്പെടുത്തിയത്. മഞ്ചേശ്വരം ലോ കാംപസ് ഡയറക്ടറും എംജി സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമാണ് ഭാര്യ ശീന. സ്പെഷ്യല്‍ മാര്യേജ് നിയമ പ്രകാരമാണ് ഇരുവരുടേയും 'രണ്ടാം വിവാഹം'.

ബുധനാഴ്ച രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സബ് രെജിസ്ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം. അഡ്വ.സജീവന്‍, മുതിര്‍ന്ന സിപിഎം നേതാവ് വിവി രമേഷന്‍ എന്നിവര്‍ സാക്ഷികളായി ഒപ്പുവച്ചു.

പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ അവര്‍ക്ക് മുസ്ലിം പിന്തുടര്‍ചാവകാശ നിയമപ്രകാരം പൂര്‍ണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും രെജിസ്റ്റര്‍ വിവാഹം ചെയ്തത്. 1994 ഒക്ടോബറിലായിരുന്നു ആദ്യ വിവാഹം.

'മുസ്ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെണ്‍മക്കള്‍ക്ക് സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. തഹസില്‍ദാര്‍ നല്‍കുന്ന അനന്തരാവകാശ സര്‍ടിഫികറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. 

Second Marriage | 28-ാം വിവാഹ വാര്‍ഷികദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി പ്രമുഖ അഭിഭാഷകനും സിനിമാ താരവുമായ ശുകൂര്‍ വകീലും ഭാര്യ ശീന ശുകൂറും


ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നതാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ മുഴുവന്‍ സ്വത്തും മക്കള്‍ക്കുതന്നെ കിട്ടിയേനെ' എന്നും ശുകൂര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

 

Keywords:  Adv. Shukkur and Sheena tie knot again, children witness parents second marriage, Kasaragod, News, Marriage, Women's-Day, Lawyer, Kerala, Facebook Post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia