Sanjay Raut | 'അദാനിയുടെ കൈവശമുള്ള പണം മോദിയുടേത്'; കേജ് രിവാളിന്റെ പ്രസ്താവന അംഗീകരിക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വ്യവസായി അദാനിയുടെ കൈവശമുള്ള പണം മോദിയുടേതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇതുസംബന്ധിച്ച ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ പ്രസ്താവന താന്‍ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേജ് രിവാള്‍ പറഞ്ഞത് ശരിയാണ്. അദാനി മുഖം മാത്രമാണ്. അദാനിയുടെ കൈവശമുള്ള മുഴുവന്‍ പണവും മോദിയുടേതാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. ഇതുകാരണമാണ് അദാനി സംരക്ഷിക്കപ്പെടുന്നതെന്നും റാവത്ത് പറഞ്ഞു.

മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അദാനി സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. വ്യത്യസ്ത വിഷയങ്ങളില്‍ മോദി സംസാരിക്കാറുണ്ട്. എന്നാല്‍ ഇതുവരെ അദാനിയെ കുറിച്ച് മാത്രം മിണ്ടിയിട്ടില്ല. അദാനി രാജ്യം കൊള്ളയടിക്കാതിരിക്കാനാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sanjay Raut | 'അദാനിയുടെ കൈവശമുള്ള പണം മോദിയുടേത്'; കേജ് രിവാളിന്റെ പ്രസ്താവന അംഗീകരിക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

അദാനിയുടെ കൈവശമുള്ള 20,000 കോടിയെ കുറിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചത് ശരിയായ ചോദ്യമാണ്. ഈ ചോദ്യത്തിന് മറുപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. അദാനിയില്‍ ജെപിസി അന്വേഷണത്തെ എതിര്‍ക്കുന്നതെന്താണ്. എന്താണ് നിങ്ങള്‍ക്ക് അദാനിയുമായുള്ള ബന്ധം. ഇഡിയും സിബിഐയും പ്രതിപക്ഷത്തിന് മാത്രമേ ഉള്ളോയെന്നും പിഎം കേയേഴ്‌സ് ഫന്‍ഡിന്റെ ഓഡിറ്റിങ്ങിന് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

Keywords:  ‘Adani’s money belongs to PM Modi’: Shiv Sena MP Sanjay Raut, New Delhi, News, Politics, Allegation, Business Man, Arvind Kejriwal, Sivasena, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia