Follow KVARTHA on Google news Follow Us!
ad

FB post | ഈ പരിഷ്‌കൃത, സാംസ്‌കാരിക കേരളത്തില്‍ ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ? ഫ് ളാറ്റിനകം നിറയെ പുകമണം; രോഷത്തോടെ സജിത മഠത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Fire,Actress,Facebook Post,Kerala,
കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരത്ത് നിന്നുള്ള വിഷപ്പുകയ്ക്ക് ഇതുവരെ പരിഹാരമായില്ല. കൊച്ചിയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പുക വ്യാപിക്കുകയാണ്. കലൂര്‍, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, മരട് പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഈ അവസ്ഥയില്‍ നടി സജിത മഠത്തില്‍ ഫേസ്ബുകില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഫ് ളാറ്റിനകം നിറയെ പുകമണമാണെന്നും രാത്രി ചുറ്റും കാണാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നുവെന്നും താരം ഫേസ്ബുകില്‍ കുറിച്ചു. ഈ പരിഷ്‌കൃത, സാംസ്‌കാരിക കേരളത്തില്‍ ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേയെന്നും അവര്‍ ചോദിച്ചു. ഫ് ളാറ്റിനു പുറത്തെ പുകമൂടിയ അന്തരീക്ഷത്തിന്റെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. വൈകിട്ടോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക കോഓര്‍ഡിനേഷന്‍ കമിറ്റിക്കു രൂപം നല്‍കും. മാലിന്യനീക്കം പുനരാരംഭിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Actress Sajitha Madathil FB post on Brahmapuram fire, Kochi, News, Fire, Actress, Facebook Post, Kerala

ബ്രഹ്‌മപുരത്തു നിന്നുള്ള പുക ശ്വസിച്ചു കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുക ശ്വസിച്ച് ആര്‍ക്കെങ്കിലും അസുഖങ്ങള്‍ ഉണ്ടായാല്‍ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


ഫ്ലാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലെ ഈ പരിഷ്കൃത , സാസ്കാരിക കേരളത്തിൽ?

 

Keywords: Actress Sajitha Madathil FB post on Brahmapuram fire, Kochi, News, Fire, Actress, Facebook Post, Kerala.

Post a Comment