ചെന്നൈ: (www.kvartha.com) തന്റെ ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. എട്ടാം വയസില്‍ അച്ഛന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
സംഭവം തുറന്ന് പറഞ്ഞാല്‍, ഇക്കാര്യത്തില്‍ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറയുന്നു. ബര്‍ഖ ദത്തിന്റെ വീ ദ വുമണ്‍ ഇവന്റില്‍ ആയിരുന്നു ഖുശ്ബുവിന്റെ തുറന്നുപറച്ചില്‍.
അമ്മയ്ക്ക് ഭര്‍ത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്തെന്നും ഖുശ്ബു പറഞ്ഞതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു. പിന്നീട് തന്റെ 16 വയസില്‍ അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായലും അവരുടെ ജീവിതത്തിലാണ് മുറിവേല്‍പ്പിക്കുന്നതെന്നും എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയതെന്നും താരം പറയുന്നു.
'ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛന്‍. എട്ടാമത്തെ വയസിലാണ് അച്ഛന്‍ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായത്. മറ്റ് കുടുംബാംഗങ്ങള്‍ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനില്‍ക്കുമ്പോള്‍ ആയിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്',- ഖുശ്ബു പറഞ്ഞു.
അടുത്തിടെ ദേശീയ വനിതാ കമീഷന്‍ അംഗമായി ഖുശ്ബുവിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തല്‍.
Keywords: News,National,India,Actress,Life Threat,Top-Headlines,Latest-News,Assault,attack, Actress Kushboo Sundar Reveals She Assaulted