കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണെന്നും തനിക്കും കുടുംബാംഗങ്ങള്‍ക്കും തലവേദനയും ശ്വാസം മുട്ടലും ചുമയും തുടങ്ങിയെന്നും ഗ്രേസ് ഫേസ്ബുകില്‍ കുറിച്ചു. തീയണക്കാന്‍ പാടുപെടുന്ന അഗ്‌നിശമന സേനയുടെയും ബ്രഹ്‌മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുതെന്നും താരം പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
'കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍. ഒന്ന് ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മളെ ഈ നിലയില്‍ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലെ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലതു ഞാന്‍ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന.
ലോകത്തു എന്ത് പ്രശനം ഉണ്ടായാലും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാന്‍ ഇല്ലേ, അതോ പുകയടിച്ചു ബോധം കെട്ടിരിക്കുകയാണോ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലെന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോള്‍ അതും പോയിക്കിട്ടി.
Keywords: Actress Grace Antony Faceing Health Issue on brahmapuram Incident, Kochi, News, Actress, Facebook Post, Fire, Health, Health and Fitness, Kerala.