മുംബൈ: (www.kvartha.com) മുതിര്‍ന്ന സിനിമ- സീരിയല്‍ താരം സമീര്‍ ഖാഖര്‍ അന്തരിച്ചു. 71 വയസായിരുന്നു. മുംബൈയിലെ എം എം ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകേശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മരിച്ചതായി ഇളയ സഹോദരന്‍ ഗണേഷ് ഖഖര്‍ അറിയിച്ചു.
കഴിഞ്ഞ കുറെ നാളുകളായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിലും സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായിരുന്നു സമീര്‍ ഖാഖര്‍. സല്‍മാന്‍ ഖാന്‍ ചിത്രം ജയ് ഹോയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
Keywords: News, National, India, Death, Obituary, Actor, Cinema, Entertainment, Actor Sameer Khakhar, Best-Known As Khopdi From Nukkad, Dies At 71