തിരുവനന്തപുരം: (www.kvartha.com) ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് ബെല്‍സ് പാള്‍സി സ്ഥിരീകരിച്ചതായുള്ള വിവരം നടനും അവതാരകനുമായ മിഥുന്‍ രമേശ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. അസുഖം പിടിപെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി ഏറ്റവും പുതിയ വിവരങ്ങള്‍ ആരാധകരോട് പങ്കുവച്ചിരിക്കയാണ് താരം.
ആരോഗ്യനില മെച്ചപ്പെട്ടതായി മിഥുന്‍ രമേശ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മുഖം കോടുന്ന അസുഖമാണ് ബെല്‍സ് പാള്‍സി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാന്‍ കഴിയുന്നില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു എന്നും മിഥുന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുന്‍ ചികിത്സയില്‍ കഴിയുന്നത്.
'കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിനൊക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോള്‍ ഒരു സൈഡ് അനക്കാന്‍ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്സ് ചെയ്താലേ അടക്കാന്‍ കഴിയൂ... മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്.. കേട്ടോ..'- മിഥുന്‍ വീഡിയോയില്‍ പറഞ്ഞു.
നേരത്തെ നടന്‍ മനോജ് കുമാറിനും സമാനമായ അസുഖം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് താരം ചികിത്സ തേടുകയും സുഖം പ്രാപിക്കുകയുമായിരുന്നു.
Keywords: Actor Mithun Ramesh shares his health condition now, Thiruvananthapuram, News, Cine Actor, Treatment, Hospital, Kerala, Social Media.
Mithun Ramesh | 'ആരോഗ്യനില മെച്ചപ്പെട്ടു, എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സ്നേഹത്തിനും നന്ദി'; ആരാധകരോട് ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ മിഥുന്‍ രമേശ്
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Cine Actor,Treatment,hospital,Kerala,Social Media,