Actor Innocent | ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം: മെഡികല്‍ ബുള്ളറ്റിന്‍

 


കൊച്ചി: (www.kvartha.com) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡികല്‍ ബുള്ളറ്റിന്‍. ഇന്നസന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും അത്യാഹിത വിഭാഗത്തില്‍ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നുമാണ് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആശുപത്രി പുറത്തിറക്കിയ മെഡികല്‍ ബുള്ളറ്റിനില്‍ അറിയിച്ചത്.

Actor Innocent | ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം: മെഡികല്‍ ബുള്ളറ്റിന്‍

അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം നിലവില്‍ എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) ചികിത്സയിലാണ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords:  Actor Innocent in critical condition, says medical bulletin, Kochi, News, Cinema, Cine Actor, Innocent, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia