ചെന്നൈ: (www.kvartha.com) മലയാളി നടി സംയുക്ത നായികയായും ധനുഷ് നായകനായും ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് 'വാത്തി'. മികച്ച പ്രതികരണമാണ് ധനുഷിനറെ 'വാത്തി'ക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ധനുഷ് തന്നെ രചിച്ചിരിക്കുന്ന ഗാനം ശ്വേതാ മോഹന്‍ ആണ് ആലപിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്.
ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത 'നാനേ വരുവേന്‍' എന്ന ചിത്രമാണ് ഇതിനുമുമ്പ് ധനുഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. സെല്‍വരാഘവന്‍ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാനായിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും റിലീസിന് മുന്നേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: News, National, India, chennai, Song, Entertainment, Kollywood, Actor Dhanush starrer new film Vaathi song out