Follow KVARTHA on Google news Follow Us!
ad

Actor Bala | നടന്‍ ബാല ആശുപത്രിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Cine Actor,hospital,Treatment,Kerala,
Actor Bala Hospitalized

Actor Bala | നടന്‍ ബാല ആശുപത്രിയില്‍

കൊച്ചി: (www.kvartha.com) നടന്‍ ബാല ആശുപത്രിയില്‍. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Actor Bala Hospitalized, Treatment, Kochi, News, Cine Actor, Hospital, Kerala

തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുന്‍പും ആശുപത്രിയില്‍ ചികിത്സ തേടിയതായി വിവരമുണ്ട്.

ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.

Keywords: Actor Bala Hospitalized, Treatment, Kochi, News, Cine Actor, Hospital, Kerala

Post a Comment