കൊച്ചി: (www.kvartah.com) നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും ആറ് വര്‍ഷമായി ജാമ്യമില്ലാതെ ജയിലിലാണെന്നുമായിരുന്നു സുനിലിന്റെ വാദം.
വിചാരണ നടക്കുന്ന ദിവസങ്ങളില്‍ പള്‍സര്‍ സുനിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് നേരത്തെ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ നടപടികള്‍ക്കായി തന്നെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് സുനി കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. സാക്ഷി വിസ്താര വേളയില്‍ സുനില്‍ കുമാറിന്റെ നേരിട്ടുള്ള സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിച്ചു.
അതേസമയം നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴി പകര്‍പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.
Keywords: News,Kerala,Kochi,Case,Actress,Trending,High Court of Kerala,Bail,Bail plea,Top-Headlines,Latest-News,Court, Actor assault case: High court reject prime accused Pulsar Suni's bail