Achievement | ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയുടെ മുന്നേറ്റം; പഠനങ്ങൾ ഭൂരിഭാഗവും എൻജിനീയറിങ്, ടെക്‌നോളജി മേഖലയിൽ

 


ന്യൂഡെൽഹി: (www.kvartha.com) ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 2017 നും 2022 നും ഇടയിൽ, ഈ മേഖലയിൽ 54 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഗവേഷണത്തിലെ ആഗോള വർധനയുടെ ഇരട്ടിയിലേറെയാണ് ഈ കണക്ക്. ഇക്കാലയളവിൽ 15 ശതമാനം ഗവേഷണ പ്രബന്ധങ്ങളും മികച്ച ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി സബ്ജക്ട് റാങ്കിങ്ങിൽ വ്യക്തമാക്കുന്നു.

Achievement | ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയുടെ മുന്നേറ്റം; പഠനങ്ങൾ ഭൂരിഭാഗവും എൻജിനീയറിങ്, ടെക്‌നോളജി മേഖലയിൽ

എൻജിനീയറിങ്, ടെക്‌നോളജി മേഖലയിലാണ് ഭൂരിഭാഗം ഗവേഷണ പ്രവർത്തനങ്ങളും നടന്നത്. മൊത്തം ഗവേഷണ പ്രവർത്തനങ്ങളുടെ 52.6 ശതമാനമാണ് ഈ മേഖലയിൽ മാത്രമായുള്ളത്. രണ്ടോ അതിലധികമോ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഇന്ത്യ 19 ശതമാനം ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. സമീപ വർഷങ്ങളിൽ ഇന്ത്യൻ സർവകലാശാലകൾ ക്യുഎസ് റാങ്കിംഗിൽ ഉയർന്നതിന്റെ കാരണം ഇതാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി സബ്ജക്ട് റാങ്കിംഗ് ബുധനാഴ്ചയാണ് ലണ്ടനിൽ പുറത്തിറക്കിയത്. റാങ്കിംഗിൽ 66 ഇന്ത്യൻ സർവകലാശാലകൾ ഇടം നേടി. ഇത് 2022നെ അപേക്ഷിച്ച് 18.7 ശതമാനം കൂടുതലാണ്. ഈ വർഷം ഇന്ത്യയിലെ 355 സർവകലാശാലകൾ അപേക്ഷിച്ചിരുന്നു. ഇതിൽ 11 സർവകലാശാലകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസിൽ ഇടം നേടി.

വിഷയാടിസ്ഥാനത്തിലുള്ള പട്ടികയിൽ, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നിവയിൽ ഇന്ത്യൻ സർവകലാശാലകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ലോകമെമ്പാടുമുള്ള ഗവേഷണ മേഖലയിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. 4.5 ലക്ഷം ഗവേഷണ പ്രബന്ധങ്ങളുമായി ചൈന ഒന്നാം സ്ഥാനത്തും 4.4 ലക്ഷവുമായി അമേരിക്കയും 1.4 ലക്ഷവുമായി യുകെയും പിന്നിലുണ്ട്.

എൻജിനീയറിംഗ്, ടെക്നോളജി വിഭാഗത്തിൽ ആഗോളതലത്തിൽ പഠിപ്പിക്കുന്ന മികച്ച 100 വിഷയങ്ങളിൽ ഡെൽഹി ഐഐടിയുടെ അഞ്ച് കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റാങ്കിംഗിൽ 100-ൽ 80.4 എന്ന സ്‌കോറോടെ എൻജിനീയറിംഗ്, ടെക്‌നോളജി എന്നിവയിൽ ഐഐടി ബോംബെ ഇന്ത്യയിൽ ഒന്നാം സ്ഥാനവും ലോകത്തിൽ 47-ാം സ്ഥാനവും നേടി.

Keywords: New Delhi, National, News, India, Researchers, Country, Technology, University, Ranking, Top-Headlines,  Achievement: India is the fourth largest research country.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia